മുഖസൗന്ദര്യത്തിന് ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക് പരീക്ഷിക്കൂ...

By Web TeamFirst Published May 26, 2020, 1:19 PM IST
Highlights

കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി ഈ പഴം കഴിക്കാം. വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ ഇവ പ്രതിരോധിക്കും.

'ഡ്രാഗണ്‍ ഫ്രൂട്ട്' പുറമെ കാണുന്ന ഭംഗി പോലെ തന്നെയാണ് അകവും. ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ ഇവ 'പ്രായം കുറയ്ക്കും മാന്ത്രികപ്പഴം' എന്നാണ് അറിയപ്പെടുന്നത്. 

വൈറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും  ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്‍റെ രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി ഈ പഴം കഴിക്കാം. വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ ഇവ പ്രതിരോധിക്കും. മഗ്നേഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ മസിലുകളുടെ വളർച്ചയ്ക്കും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കും.

 

രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കൊളസ്‌ട്രോളും അമിതഭാരവും കുറയ്‌ക്കും, ഒപ്പം ഹൃദയത്തെയും ഇവ സംരക്ഷിക്കും. ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് പ്രായം അകറ്റാന്‍ സഹായിക്കും എന്നും വിദഗ്ധര്‍ അവകാശപ്പെടുന്നു. 

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. 

സൂര്യതാപം മൂലം കരിവാളിച്ച ത്വക്കിന് ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതും കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്.  മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും മുഖം തിളങ്ങാനും ഇവ സഹായിക്കും. വൈറ്റാമിന്‍ സി അടങ്ങിയിട്ടുളള ഇവ വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. 

 

ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ടുള്ള ഫേസ് പാക്ക് മുഖത്ത് പുരട്ടുന്നത് ഫലം ഉണ്ടാക്കും. അതിനായി ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ കുഴമ്പും  ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ ഒന്ന് മുതല്‍  രണ്ട് ദിവസം വരെ ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കുക.   ഒരു മാസം ഇത് തുടര്‍ന്നാല്‍ ഫലം ലഭിക്കും. 

Also Read: മുഖത്തെ പാടുകള്‍ മാറ്റും; ഉരുളക്കിഴങ്ങ് കൊണ്ട് ചര്‍മ്മം സംരക്ഷിക്കാനുളള ചില വഴികള്‍...

click me!