വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Published : Nov 11, 2023, 06:53 PM IST
വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Synopsis

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.

വരണ്ട ചര്‍മ്മം ആണ് പലരുടെയും പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഇതിനായി രാത്രി കുറച്ച് വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടാം. 

രണ്ട്... 

തേനാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നല്ലൊരു മോയിസ്ചറൈസറാണ് തേന്‍. ഇതിനായി വെളിച്ചെണ്ണയും തേനും തുല്യ അളവില്‍ എടുത്ത് മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടാം. 

മൂന്ന്... 

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ സഹായിക്കും. 

നാല്... 

കറ്റാര്‍വാഴയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും. 

അഞ്ച്... 

ഒലീവ് ഓയിലാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒലീവ് ഓയിലില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നിലനിര്‍ത്താന്‍ സഹായിക്കും. 

Also read: രോഗ പ്രതിരോധശേഷി കുറവാണോ? പതിവായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

youtubevideo

 

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്