276 കിലോഗ്രാം ഭാരമുള്ള ചൂര മത്സ്യം; ലേലം കൊണ്ടത് 12.91 കോടി രൂപയ്‍ക്ക്

By Web TeamFirst Published Jan 6, 2020, 10:53 PM IST
Highlights

കഴിഞ്ഞ വര്‍ഷവും ഇതേ വ്യവസായി തന്നെയാണ് ട്യൂണ സ്വന്തമാക്കിയത്. 333 ദശലക്ഷം യെന്‍ ആണ് അന്ന് ചെലവാക്കിയത്. അത് റെക്കോഡുമായിരുന്നു. ഇന്നത്തെ വില്‍പ്പന ഒരു ട്യൂണയ്‍ക്ക് ചെലവാക്കുന്ന രണ്ടാമത്തെ വലിയ വിലയാണ്.

13 കോടി രൂപ മുടക്കി ബ്ലൂഫിന്‍ ട്യൂണ (ഒരിനം ചൂര) മത്സ്യത്തെ ലേലത്തില്‍ സ്വന്തമാക്കി ജാപ്പനീസ് വ്യവസായി.  276 കിലോഗ്രാം ഭാരമുള്ള മത്സ്യം വില്‍പ്പന നടന്നത് 193 ദശലക്ഷം യെന്‍ (1.8 ദശലക്ഷം ഡോളറിനാണ്). ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ടൊയോസു മൊത്ത വിപണിയില്‍ വച്ചാണ് റെക്കോഡ് ലേലം നടന്നത്..

ഈ വര്‍ഷത്തെ ആദ്യത്തെ മത്സ്യ ലേലം എന്നതാണ് പ്രത്യേകത. ജപ്പാനില്‍ ഇത് ആചാരപരമായ ഒരു വിനോദമാണ്. വര്‍ഷത്തിലെ ആദ്യത്തെ വില്‍പ്പന രാവിലെ അഞ്ച് മണിയുടെ മണി മുഴക്കിയാണ് ആരംഭിക്കുന്നത്. മൊത്ത വ്യാപാരികള്‍ കൂട്ടത്തോടെ ലേലം കൊഴുപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ വ്യവസായി തന്നെയാണ് ട്യൂണ സ്വന്തമാക്കിയത്. 333 ദശലക്ഷം യെന്‍ ആണ് അന്ന് ചെലവാക്കിയത്.

അത് റെക്കോഡുമായിരുന്നു. ഇന്നത്തെ വില്‍പ്പന ഒരു ട്യൂണയ്‍ക്ക് ചെലവാക്കുന്ന രണ്ടാമത്തെ വലിയ വിലയാണ്. ടോക്യോയിലെ സൂക് ജിയിലുള്ള ഒരു ഭക്ഷണശാല ശൃംഖലയാണ് മത്സ്യത്തെ ലേലം കൊണ്ടത്. ജപ്പാനിലെ വടക്കന്‍ പ്രവശ്യയായ അയോമോറിയില്‍ നിന്നാണ് മത്സ്യത്തെ പിടിച്ചത്.പരമ്പരാഗത ജാപ്പനീസ് വിഭവമായ സൂഷി ഉണ്ടാക്കാനാണ് ട്യൂണ ഉപയോഗിക്കുന്നത്. 
 

click me!