ഡിസ്‍കൗണ്ടില്‍ സാരി വില്‍പന; ഒരു സാരിക്കായി രണ്ട് സ്ത്രീകളുടെ അടി,വീഡിയോ വൈറല്‍

Published : Apr 24, 2023, 09:08 PM IST
ഡിസ്‍കൗണ്ടില്‍ സാരി വില്‍പന; ഒരു സാരിക്കായി രണ്ട് സ്ത്രീകളുടെ അടി,വീഡിയോ വൈറല്‍

Synopsis

ഒരു സാരിക്ക് വേണ്ടി രണ്ട് സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയുണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇരുവരും പരസ്പരം അടിക്കുകയും മുടിക്കുത്തിന് പിടിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.

ഉത്സവാവസരങ്ങളിലും മറ്റുമായി പല കടകളും ഓണ്‍ലൈൻ സ്റ്റോറുകളുമെല്ലാം ഡിസ്കൗണഅടില്‍ വസ്ത്രങ്ങളും മറ്റും വില്‍ക്കാറുണ്ട്. ധാരാളം പേര്‍ ഇത്തരത്തില്‍ ഡിസ്കൗണ്ട് വില്‍പന വരുന്നതും കാത്തിരിക്കാറുണ്ട്. വില കൂടിയ വസ്ത്രങ്ങളും, ബ്രാൻഡഡ് ഉത്പന്നങ്ങളുമെല്ലാം ഇങ്ങനെ ഡിസ്കൗണ്ട് മേളകളില്‍ സ്വന്തമാക്കാൻ കഴിയും.

ഓണ്‍ലൈൻ സ്റ്റോറുകളിലെ ഡിസ്കൗണ്ട് മേളകളാണെങ്കില്‍ എത്ര കസ്റ്റമേഴ്സ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി പിടിവലി കൂടുന്നുണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കില്ല. അതേസമയം കടകളിലോ സ്റ്റാളുകളിലോ നേരിട്ടെത്തി ഡിസ്കൗണ്ട് മേളയില്‍ പങ്കെടുക്കുമ്പോള്‍ ആണ് എത്ര വലിയ തിരക്കാണ് ഈ അവസരങ്ങളിലെല്ലാം കച്ചവടകേന്ദ്രങ്ങളില്‍ ഉണ്ടാകുന്നത് എന്ന് മനസിലാക്കാനാകും. 

സമാനമായ രീതിയില്‍ ബംഗലൂരുവില്‍ ഒരു സാരി മേളയില്‍ സാരിക്കായി സ്ത്രീകള്‍ തമ്മില്‍ നടന്നൊരു അടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മല്ലേശ്വരത്ത് നടന്ന മൈസൂര്‍ സില്‍ക്ക് സാരി ഡിസ്കൗണ്ട് മേളയിലാണ് സംഭവം നടന്നിരിക്കുന്നത്. അവിടെയുണ്ടായിരുന്ന ആരോ മൗബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ രംഗമാണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഒരു സാരിക്ക് വേണ്ടി രണ്ട് സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയുണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇരുവരും പരസ്പരം അടിക്കുകയും മുടിക്കുത്തിന് പിടിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. സിനിമാരംഗങ്ങളെ വെല്ലുന്ന 'ഫൈറ്റ്' എന്ന് തന്നെ പറയാം. ഇവരുടെ അടി വേര്‍പിരിക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരടക്കം ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിലൊന്നും സ്ത്രീകള്‍ അടങ്ങുന്നില്ല. അവസാനം ഒരാളുടെ കയ്യില്‍ സാരി പെടുകയും അടി അതോടെ അവസാനിക്കുകയും ചെയ്യുകയാണ്. 

ഈ അടി നടക്കുമ്പോള്‍ തന്നെ ധാരാളം സ്ത്രീകള്‍ അങ്ങോട്ട് ശ്രദ്ധിക്കാതെ സാരി സെലക്ട് ചെയ്തുകൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പങ്കിട്ടുകൊണ്ടിരിക്കുന്നത്. 

ഒരുപക്ഷേ ടെയിലര്‍മാരോ,  ഫാഷൻ ഡിസൈനര്‍മാരോ ആയിരിക്കും ഈ സ്ത്രീകള്‍- അവര്‍ക്ക് ആ സാരി വച്ച് മറ്റെന്തെങ്കിലും ഡിസൈൻ ചെയ്ത് നല്ല വിലയ്ക്ക് വില്‍ക്കാൻ കഴിയുമായിരിക്കും അതുകൊണ്ടാകാം ഇത്രയും ഗൗരവമുള്ള വഴക്ക് എന്നാണ് പലരും വീഡിയോ കണ്ട ശേഷം കമന്‍റിട്ടിരിക്കുന്നത്. രസകരമായ പല കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

വീ‍ഡിയോ കണ്ടുനോക്കൂ...

 

Also Read:- വിവാഹദിനത്തില്‍ മുൻകാമുകനെതിരെ യുവതിയുടെ ആസിഡ് ആക്രമണം...

 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ