ഒളിച്ചിരിക്കാന്‍ രണ്ടുവയസുകാരന്‍ കണ്ടെത്തിയ സ്ഥലം; വൈറലായി വീഡിയോ

Published : Nov 29, 2020, 09:01 AM IST
ഒളിച്ചിരിക്കാന്‍ രണ്ടുവയസുകാരന്‍ കണ്ടെത്തിയ സ്ഥലം; വൈറലായി വീഡിയോ

Synopsis

നോഹ അലക്സാണ്ടർ വാക്കർ എന്ന രണ്ടുവയസുകാരൻ ഒളിച്ചിരിക്കാൻ തിരഞ്ഞെടുത്തത് വീടിന്റെ അടുക്കളയിലെ കബോർഡ് ആണ്. 

ആരും കാണാതെ എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ ഇഷ്ടമുള്ളവരാണ് മിക്ക കുട്ടികളും. അത്തരത്തിലൊരു ഒരു കുരുന്നിന്‍റെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

നോഹ അലക്സാണ്ടർ വാക്കർ എന്ന രണ്ടുവയസുകാരൻ ഒളിച്ചിരിക്കാൻ തിരഞ്ഞെടുത്തത് വീടിന്റെ അടുക്കളയിലെ കബോർഡ് ആണ്. ആരും കാണാതെ അതിനുള്ളിൽ ഒളിച്ചിരുന്ന് ഈ കൊച്ചുമിടുക്കന്‍ ഐപാഡിൽ കാർട്ടൂൺ കാണുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. 

എന്തോ എടുക്കാനായി കബോർഡ് തുറന്നപ്പോഴാണ് അമ്മ മകന്‍റെ ഈ വാസസ്ഥലം കണ്ടത്. മകന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ വൈറലായത്. 

 

Also Read: പാമ്പിന്‍റെ വായിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന എലി; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ