മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുതിന്നു; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

Web Desk   | Asianet News
Published : Sep 08, 2021, 12:19 PM ISTUpdated : Sep 08, 2021, 12:22 PM IST
മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുതിന്നു; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

Synopsis

വിഷ ഇനത്തില്‍പെട്ട ശംഖുവരയനെയാണ് യുവാക്കൾ ചുട്ടുതിന്നത്. ഇതോടെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും യുവാക്കളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടു തിന്ന രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷ ഇനത്തില്‍പെട്ട ശംഖുവരയനെയാണ് യുവാക്കൾ ചുട്ടുതിന്നത്. ഇതോടെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും യുവാക്കളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

രാജു ജാങ്‌ഡെ, ഗുഡ്ഡു ആനന്ദ് എന്നിവരാണ് പാമ്പിന്റെ വാലും തലയും ചുട്ടുകഴിച്ചത്. നിലവില്‍ രാജുവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇന്ദിരാ നഗർ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീടിന് സമീപം വീട്ടമ്മ ശംഖുവരയനെ കണ്ടതോടെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതുവഴി കടന്നു പോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കള്‍ ഇതെടുത്ത് കൊണ്ടുപോയി മദ്യത്തിനൊപ്പം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാജ്യത്ത് കൊവിഡ് വാക്സീനിൽ പുതിയ പരീക്ഷണം നടത്താൻ തീരുമാനം

 

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?