യുവാവിന്‍റെ ശരീരത്തിൽ ചുറ്റി കൂറ്റൻ 'മഴവിൽ' പാമ്പ്; വൈറലായി വീഡിയോ

Published : Sep 07, 2021, 07:23 PM ISTUpdated : Sep 07, 2021, 07:31 PM IST
യുവാവിന്‍റെ ശരീരത്തിൽ ചുറ്റി കൂറ്റൻ 'മഴവിൽ' പാമ്പ്; വൈറലായി വീഡിയോ

Synopsis

കലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്‍റെ ഉടമയായ ജെയ് ബ്രൂവറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മൃഗശാലയിലെ 'മൈ ലവ്' എന്ന് പേരുള്ള  പെൺ മഴവിൽ പാമ്പാണ് യുവാവിനൊപ്പം വീഡിയോയിലുള്ളത്. 

അപ്രതീക്ഷിതമായി ഒരു പാമ്പിനെ മുന്നിൽ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? ഒരു കൂറ്റൻ മഴവിൽ പാമ്പിനെ ശരീരത്തിൽ ചുറ്റി നിൽക്കുന്ന ഒരു യുവാവിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്‍റെ ഉടമയായ ജെയ് ബ്രൂവറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മൃഗശാലയിലെ 'മൈ ലവ്' എന്ന് പേരുള്ള  പെൺ മഴവിൽ പാമ്പാണ് യുവാവിനൊപ്പം വീഡിയോയിലുള്ളത്. സോഫി എന്ന യുവതി ആവശ്യപ്പെട്ട പ്രകാരം മൈ ലവിനെ ഒരു വീട്ടിലേക്കെത്തിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

വീടിനുള്ളിൽ കണ്ണ് മൂടി കെട്ടിയ നിലയിൽ കിടക്കുന്ന യുവാവിന്റെ അരികിലേക്ക് എത്തിയ ജെയ്‌യും സംഘവും പാമ്പിനെ അയാളുടെ ശരീരത്തിലേയ്ക്ക് വയ്ക്കുകയായിരുന്നു. ആദ്യം പരിഭ്രാന്തനായെങ്കിലും കണ്ണിലെ കെട്ടഴിച്ചു മാറ്റിയതോടെ യുവാവിന്‍റെ ഭയം കുറഞ്ഞു. കൂടാതെ പുറത്തെത്തി ഫോട്ടോയെടുക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്. 

 

Also Read: ഇതാണ് മഴവില്‍ അഴകുള്ള പെരുമ്പാമ്പ്‌; വീഡിയോ കണ്ടത് 20 ദശലക്ഷം പേര്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?