ആദ്യം കഠിനമായ വ്യായാമം, പിന്നെ ഒറ്റ കരച്ചില്‍; വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

Published : Feb 10, 2021, 02:09 PM ISTUpdated : Feb 10, 2021, 02:25 PM IST
ആദ്യം കഠിനമായ വ്യായാമം, പിന്നെ ഒറ്റ കരച്ചില്‍; വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

Synopsis

ചെറുപ്പംമുതല്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ട താരം തന്‍റെ വർക്കൗട്ട് വീഡിയോകള്‍ നിരന്തയം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. അതിപ്പോള്‍ ബോളിവുഡിലായാലും മോളിവുഡിലായാലും മിക്കവര്‍ക്കും വർക്കൗട്ട് ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. മലയാള സിനിമയില്‍ സ്വന്തമായി ഇടംകണ്ടെത്തിയ നടന്‍ ഉണ്ണി മുകുന്ദനും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.  

ചെറുപ്പംമുതല്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ട താരം തന്‍റെ വർക്കൗട്ട് വീഡിയോകള്‍ നിരന്തയം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഉണ്ണിയുടെ അഭിനയത്തിന് മാത്രമല്ല, ജിമ്മന്‍ ബോഡിക്കും ആരാധകര്‍ ഏറേയാണ്. 'മസിലളിയന്‍' എന്ന വിളിപ്പേര് വെറുതേയല്ലെന്ന് വീണ്ടും തെളിയിക്കുന്ന താരത്തിന്‍റെ ചില വീഡിയോകളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ഉണ്ണി തന്നെയാണ് വീഡിയോകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആദ്യത്തെ വീഡിയോയില്‍ അതിരാവിലെ കാറുമായി ജിമ്മിലേയ്ക്ക് പോകുന്ന ഉണ്ണിയെ ആണ് കാണുന്നത്. അടുത്ത വീഡിയോകളില്‍ കഠിനമായ വർക്കൗട്ടിലാണ് താരം. ശേഷം വേദന കാരണം നിലവിളിക്കുന്ന  ഉണ്ണിയെയും കാണാം. 

 

വ്യായാമവും കരച്ചിലും എന്നു താരം തന്നെ കുറിക്കുകയും ചെയ്തു. എന്തായാലും വീഡിയോ വൈറലായതോടെ ഉണ്ണിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്താന്‍ ആരാധകരും മറന്നില്ല. 

Also Read: ജിമ്മിൽ ഒന്നിച്ച് പയറ്റി 'സയീദ് മസൂദും ജതിൻ രാംദാസും'; ഇത് മൊയ്തീനും അപ്പുവുമല്ലേയെന്ന് ആരാധകർ...

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ