'സ്ലോ മോഷനിൽ വെള്ളം കുടിച്ചാൽ മസിൽ പെട്ടെന്ന് വളരും'; രസകരമായ വീഡിയോയുമായി ഉണ്ണിമുകുന്ദന്‍

Published : Jul 23, 2021, 07:50 PM ISTUpdated : Jul 23, 2021, 08:10 PM IST
'സ്ലോ മോഷനിൽ വെള്ളം കുടിച്ചാൽ മസിൽ പെട്ടെന്ന് വളരും'; രസകരമായ വീഡിയോയുമായി ഉണ്ണിമുകുന്ദന്‍

Synopsis

നിരവധി താരങ്ങളാണ് ഉണ്ണിയുടെ ഈ രസകരമായ പോസ്റ്റിന് കമന്‍റുകളുമായി എത്തിയത്. 'ഓഹോ അപ്പോൾ സ്ലോ മോഷനിൽ വെള്ളം കുടിക്കണം അല്ലേ... ശരി അതും ട്രൈ ചെയ്യാം' - എന്നായിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്‍റെ കമന്‍റ്.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മലയാളത്തിലെ യുവനടനാണ് ഉണ്ണിമുകുന്ദന്‍. ഉണ്ണി തന്‍റെ വർക്കൗട്ട് വീഡിയോകള്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ ഒരു പ്ലേറ്റ് നിറയെ മുട്ട കഴിക്കുന്ന വീഡിയോയും താരം പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ വെള്ളം കുടിക്കുന്ന വീഡിയോ ആണ് ഉണ്ണി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒപ്പം രസകരമായ ക്യാപ്ഷനും 'മസിലളിയന്‍' കുറിച്ചിട്ടുണ്ട്. 'സ്ലോ മോഷനിൽ വെള്ളം കുടിച്ചാൽ മസിലുകൾ പെട്ടെന്ന് വളരും' എന്നാണ് ഉണ്ണി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.  

 

നിരവധി താരങ്ങളാണ് ഉണ്ണിയുടെ ഈ രസകരമായ പോസ്റ്റിന് കമന്‍റുകളുമായി എത്തിയത്. 'ഓഹോ അപ്പോൾ സ്ലോ മോഷനിൽ വെള്ളം കുടിക്കണം അല്ലേ... ശരി അതും ട്രൈ ചെയ്യാം' - എന്നായിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്‍റെ കമന്‍റ്.  'ഞാൻ നാളെ തന്നെ ജിമ്മിൽ പോയി ഇങ്ങനെ വെള്ളം കുടിക്കാൻ പോകുവാ' എന്നായിരുന്നു നടി ഗൗതമി നായരുടെ കമന്‍റ്. 

Also Read: ഗൗരവഭാവത്തോടെ മുട്ട കഴിക്കുന്ന ഉണ്ണിമുകുന്ദന്‍; രസകരമായ വീഡിയോ; കമന്‍റുകളുമായി ആരാധകര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ