ടീ ബാഗുകൾ കൊണ്ട് തയ്യാറാക്കിയ ഡ്രസ്സില്‍ തിളങ്ങി ഉർഫി ജാവേദ്; വൈറലായി വീഡിയോ

Published : Jun 05, 2023, 10:50 AM IST
ടീ ബാഗുകൾ കൊണ്ട് തയ്യാറാക്കിയ ഡ്രസ്സില്‍ തിളങ്ങി ഉർഫി ജാവേദ്; വൈറലായി വീഡിയോ

Synopsis

ടീ ബാഗ് കൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്ന ഉര്‍ഫിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ടീ ബാഗ് കണ്ടപ്പോഴാണ് ഇത്തരമൊരു ഐഡിയ മനസില്‍ വന്നത്. ഉടനെ ടീ ബാഗുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഡ്രസ്സില്‍ എത്തുകയാണ് ഉര്‍ഫി. 

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. മരത്തിന്റെ പുറംതൊലി കൊണ്ട് തയ്യാറാക്കിയ ടോപ്പ് മുതല്‍ പുല്ലുകൊണ്ടുള്ള വസ്ത്രം വരെ താരം ധരിച്ചിരുന്നു. അത്തരത്തില്‍ ഒരു വസ്ത്രം കാരണം ചായ കുടിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഉർഫിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുൻവശം ബാരിക്കേഡ് പോലെയിരിക്കുന്ന വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരുന്നത്. മുഖം വരെ ഈ ഷീല്‍ഡ് പോലെയുള്ള വസ്തു മൂലം മറഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ചായ നേരിട്ട് ചുണ്ടിനോട് ചേർക്കാൻ ഉര്‍ഫിക്ക് സാധിക്കുന്നില്ല. ഒടുവില്‍ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് താരം ചായ കുടിക്കുന്നത്. ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോൾ' എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചത്. 

ഇപ്പോഴിതാ മറ്റൊരു ഫാഷന്‍ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി. ടീ ബാഗുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഡ്രസ്സിലാണ് ഇത്തവണ ഉര്‍ഫി പ്രത്യക്ഷപ്പെട്ടത്. ടീ ബാഗ് കൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്ന ഉര്‍ഫിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ടീ ബാഗ് കണ്ടപ്പോഴാണ് ഇത്തരമൊരു ഐഡിയ മനസില്‍ വന്നത്. ഉടനെ ടീ ബാഗുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഡ്രസ്സില്‍ എത്തുകയാണ് ഉര്‍ഫി. 

പിന്നീട് കയ്യില്‍ പിടിച്ചിരിക്കുന്ന ഈ വസ്ത്രത്തില്‍ വെള്ളം ഒഴിക്കുന്നതും അപ്പോള്‍ അത് ടീ ബാഗുകളാണെന്ന് വ്യക്തമാകുന്നതും വീഡിയോയിലുണ്ട്. ഉര്‍ഫി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പലരും ഉര്‍ഫിയുടെ പരീക്ഷണത്തിന് കയ്യടിച്ചപ്പോള്‍ ചിലര്‍ ട്രോളുകളുമായി രംഗത്തെത്തുകയും ചെയ്തു. 

 

Also Read: 'പരീക്ഷണം നടത്തി ചര്‍മ്മം നാശമാക്കരുതെന്ന് അമ്മ എപ്പോഴും പറയും'; സൗന്ദര്യ രഹസ്യം പങ്കുവച്ച് ദീപിക പദുകോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്