Urfi Javed : ബ്ലാക്കില്‍ തിളങ്ങി ഉർഫി ജാവേദ്; ഇത്തവണയും ‘കോപ്പിയടി’ ആണല്ലോയെന്ന് ആരാധകര്‍!

Published : Nov 26, 2021, 11:31 AM IST
Urfi Javed : ബ്ലാക്കില്‍ തിളങ്ങി ഉർഫി ജാവേദ്; ഇത്തവണയും ‘കോപ്പിയടി’ ആണല്ലോയെന്ന് ആരാധകര്‍!

Synopsis

ബെല്ല ഹാഡിഡ് ഒരു വർഷം മുമ്പ് ധരിച്ചതിനു സമാനമായ വസ്ത്രത്തിലാണ് ഉർഫി ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രങ്ങള്‍ ഉർഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിനെ അടുത്തിടെയാണ് ഇത്തരത്തില്‍  സൈബര്‍ ലോകം ട്രോളിയത്. 'കീറിയ ജാക്കറ്റ്', 'ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു' തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. 

ഇപ്പോഴിതാ സൂപ്പർ താരങ്ങളുടെ സ്റ്റൈലുകൾ പകർത്തുന്നു എന്ന വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ച് വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ ഇപ്പോള്‍ മറ്റൊരു സൂപ്പർ മോഡല്‍ ധരിച്ച വേഷമാണ് ഉര്‍ഫി അനുകരിച്ചത്. ബെല്ല ഹാഡിഡ് ഒരു വർഷം മുമ്പ് ധരിച്ചതിനു സമാനമായ വസ്ത്രത്തിലാണ് ഉർഫി ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

സ്പാഗെട്ടി സ്ട്രാപ്പുകളുള്ള ബ്ലാക്ക് നെറ്റ് ടോപ്പും ബ്ലാക്ക് പാന്‍റസുമാണ് ഉർഫിയുടെ വേഷം. ചിത്രങ്ങള്‍ ഉർഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ശ്വേത വാഡ്രോബിൽ നിന്നുള്ളതാണ് ഈ വസ്ത്രം. റിമ മിശ്ര ആണ് സ്റ്റൈൽ ചെയ്തത്. പോണി ടെയിൽ ഹെയർ സ്റ്റൈലിലായിരുന്നു താരം തെരഞ്ഞെടുത്തത്. എന്തായാലും താരത്തിന്‍റെ വസ്ത്രത്തെ പലരും വിമര്‍ശിച്ചപ്പോള്‍ ഇങ്ങനെ വസ്ത്രം ധരിക്കാനുള്ള ധൈര്യത്തെ ചിലർ പ്രശംസിക്കുകയും ചെയ്തു. 

 

Also Read: റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് ഉർഫി ജാവേദ്; ട്രോളി സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ