Viral Video : 'വീഴല്ലേ പൊന്നേ...'; വധുവിന്‍റെ ലെഹങ്ക പിടിച്ച് വരൻ; മനോഹരം ഈ വീഡിയോ

Published : Nov 26, 2021, 10:45 AM IST
Viral Video :  'വീഴല്ലേ പൊന്നേ...'; വധുവിന്‍റെ ലെഹങ്ക പിടിച്ച് വരൻ; മനോഹരം ഈ വീഡിയോ

Synopsis

വിവാഹവേഷത്തിൽ വേദിയിലേയ്ക്ക് കയറാൻ ബുദ്ധിമുട്ടുന്ന വധുവിനെ വരൻ സഹായിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് വധുവിന്‍റെ വേഷം. 

വിവാഹദിനം ( Wedding day ) എന്നത് എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം ഓർക്കാനുള്ള മധുരമുള്ള ഓർമ്മകൾ ( memories ) കൂടിയാണിത്. വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരവും മനോഹരവുമായ പല ദൃശ്യങ്ങളും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. അത്തരത്തിലൊരു മനോഹരമായ ഒരു വീഡിയോ ( video ) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ( social media ) പ്രചരിക്കുന്നത്. 

വിവാഹവേഷത്തിൽ വേദിയിലേയ്ക്ക് കയറാൻ ബുദ്ധിമുട്ടുന്ന വധുവിനെ വരൻ സഹായിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് വധുവിന്‍റെ വേഷം. ലെഹങ്കയുടെ നീളവും ഭാരവും ഇതോടൊപ്പം ആഭരണങ്ങളും മറ്റും കാരണം വധുവിന് വേദിയിലേയ്ക്ക് കയറാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. 

ഇതുകണ്ട വരന്‍ ലെഹങ്കയില്‍ ചവിട്ടി വീഴാതെ കയറാൻ വധുവിന് സൗകര്യം ഒരുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുനിഞ്ഞുകൊണ്ട് വധുവിന്‍റെ ലെഹങ്ക പിടിച്ചാണ് വരന്‍ സഹായിച്ചത്. ‘വിറ്റി വെഡ്ഡിങ്’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. മനോഹരമായ കാഴ്ചയെന്നാണ് ആളുകളുടെ അഭിപ്രായം. 

 

Also Read: ക്രെയിനിൽ വധൂവരന്മാരുടെ 'മാസ് എന്‍ട്രി'; വേദിയിൽ കയറുന്നതിന് തൊട്ടുമുമ്പ് താഴെ വീണു!

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ