Urvashi Rautela: അതിമനോഹരിയായി ഉർവശി റൗട്ടേല; സ്വർണവും വജ്രവും പതിപ്പിച്ച വസ്ത്രത്തിന്‍റെ വില നാൽപത് കോടി?

Published : Jan 31, 2022, 09:15 AM IST
Urvashi Rautela: അതിമനോഹരിയായി ഉർവശി റൗട്ടേല; സ്വർണവും വജ്രവും പതിപ്പിച്ച വസ്ത്രത്തിന്‍റെ വില നാൽപത് കോടി?

Synopsis

സ്വർണനിറത്തില്‍ തിളങ്ങുന്ന ​ഗൗണാണ് റാംപിൽ ഉർവശി ധരിച്ചത്. ബലൂൺ സ്ലീവുകളാണ് ​ഗൗണിന്റെ പ്രത്യേകത. ഇരുകാലുകൾക്കും മുകളിൽ നിന്ന് സ്ലിറ്റ് ആരംഭിക്കുന്ന ഡിസൈനാണ് ​ഗൗണിന്റേത്. 

എവിടെയും തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കുന്ന ബോളിവുഡ് നടിയും മോഡലുമാണ് ഉർവശി റൗട്ടേല (Urvashi Rautela). ഇപ്പോഴിതാ ഉർവശിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (social media) ശ്രദ്ധ നേടുന്നത്.

അറബ് ഫാഷൻ വീക്കിൽ നിന്നുള്ള ഉർവശിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അറബ് ഫാഷൻ വീക്കിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ നടിയായതിന്റെ സന്തോഷം പങ്കുവച്ചാണ് ഉർവശി ചിത്രങ്ങൾ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഫാഷൻ വീക്കിന്റെ ഷോ സ്റ്റോപ്പറായിരുന്നു ഉർവശി. ഫാഷൻ വീക്കിൽ നാൽപതുകോടിയുടെ വസ്ത്രമാണ് ഉർവശി ധരിച്ചത് എന്നാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യഥാർഥ സ്വർണവും വജ്രവും കൊണ്ടാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും അതാണ് ഈ വിലയ്ക്കു പിന്നിൽ എന്നും റിപ്പോർട്ടിൽ പറയുന്നു. 

 

സ്വർണനിറത്തില്‍ തിളങ്ങുന്ന ​ഗൗണാണ് റാംപിൽ ഉർവശി ധരിച്ചത്. ബലൂൺ സ്ലീവുകളാണ് ​ഗൗണിന്റെ പ്രത്യേകത. ഇരുകാലുകൾക്കും മുകളിൽ നിന്ന് സ്ലിറ്റ് ആരംഭിക്കുന്ന ഡിസൈനാണ് ​ഗൗണിന്റേത്. പ്രശസ്ത ബ്രാൻഡായ ഫുൺ അമാറ്റോയുടേതാണ് ​ഔട്ട്ഫിറ്റ്. ഗൗണിനൊപ്പം ശ്രദ്ധിക്കപ്പെട്ടത് ഉർവശിയുടെ ശിരസ്സിലണിഞ്ഞ ആഭരണമാണ്. അതും യഥാർഥ സ്വർണത്താൽ നിർമിച്ചതാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Also Read: സബ്യസാചി ഒരുക്കിയ വിവാഹ വസ്ത്രത്തില്‍ മനോഹരിയായി മൗനി റോയി

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ