വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റി നിറം വര്‍ധിപ്പിക്കാന്‍ ഇത് മാത്രം മതി...

By Web TeamFirst Published Apr 27, 2019, 12:40 PM IST
Highlights

ഇതിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ചര്‍മത്തിന്‍റെ നിറം വര്‍ധിപ്പിക്കുന്നത്. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ ഏറ്റവും ബെസ്റ്റാണിത്. 

മുഖകാന്തി അല്ലെങ്കില്‍ മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. ചിലര്‍ക്ക് മുഖം ഒന്ന് വാടിയാല്‍, മുഖത്ത് ഒരു കറുത്ത പാട് വന്നാല്‍ തന്നെ ടെന്‍ഷനാണ്. 
മുഖസൗന്ദര്യം കൂട്ടാന്‍ വേണ്ടി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. തൈര് നമ്മുടെ എല്ലാവരുടെയും അടുക്കളയില്‍ കിട്ടുന്ന ഒന്നാണ്. 

ചർമത്തിന്‍റെ നിറം വർധിക്കാനും മൃദുത്വം നൽകാനും ഏറ്റവും ഉത്തമമാണ് തൈര്. ഇതിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ചര്‍മത്തിന്‍റെ നിറം വര്‍ധിപ്പിക്കുന്നത്. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ ഏറ്റവും ബെസ്റ്റാണിത്. ചർമത്തിലേക്കിറങ്ങി സ്വാഭാവിക തിളക്കവും ഈർപ്പവും നിലനിർത്താനുള്ള കഴിവ് തൈരിനുണ്ട്. ചർമത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷണമൊരുക്കുകയും ഇത് ചെയ്യുന്നു. 

അതിനാല്‍ ദിവസവും കുളിക്കുന്നതിന് മുമ്പ് തൈര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. തൈരില്‍  കുറച്ച് പയറുപൊടിയും മഞ്ഞളും ചേര്‍ത്ത മിശ്രിതം ഫേസ്പാക്ക് ആയി ആഴ്ചയില്‍ രണ്ടുമൂന്ന് തവണ പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കോശവളര്‍ച്ചയ്ക്കു നല്ലതാണ്. എണ്ണമയമുള്ള ചർമമുള്ളവർ തൈരിനോടൊപ്പം ഓട്സോ കടലമാവോ ചേർത്ത് പുരട്ടാം. 

click me!