ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ്; പരിചയപ്പെടാം ഈ മൂന്ന് ഫേസ് പാക്കുകള്‍...

By Web TeamFirst Published Jul 7, 2020, 10:47 PM IST
Highlights

ചർമ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ഉപ്പ്. 

ചര്‍മ്മ സംരക്ഷണത്തിനായി പലവഴികളും നോക്കുന്നവരാണല്ലോ നമ്മളില്‍ പലരും. എന്നാല്‍ അടുക്കളയിലുളള പലതും സൗന്ദര്യം വർധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അത്തരത്തിലൊന്നാണ് ഉപ്പ്. 

ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പ്.  കടലുപ്പാണ് ഇതിന് സഹായിക്കുന്നത്. കടലുപ്പ് എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം...

ഒന്ന്....

ചർമ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ഉപ്പ്. ഉപ്പ് കൊണ്ടുള്ള സ്‌ക്രബ്ബിംഗ് പ്രക്രിയ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ മികച്ച രീതിയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

ഇതിനായി രണ്ട് ടീസ്പൂണ്‍ തേനിലേക്ക് അര ടീസ്പൂൺ കടലുപ്പ് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 2-3 മിനിറ്റ്  വരെ സ്ക്രബ് ചെയ്യാം. തുടർന്ന് ചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് മാസ്ക് നീക്കം ചെയ്യാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

രണ്ട്...

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക് ഹെഡ്‌സ് മാറാന്‍ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഉപ്പും വെളിച്ചെണ്ണയും. ഇതിനായി ഒരു ടീസ്പൂണ്‍ ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഇത് ഏറേ നല്ലതാണ്. 

മൂന്ന്...

മുഖത്തെ കരുവാളിപ്പും മറ്റ് പാടുകളും മാറ്റാനും എണ്ണമയം ഇല്ലാതാക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: പഞ്ചസാര ഉപയോഗിച്ച് ചര്‍മ്മം സംരക്ഷിക്കാം...

click me!