സൗന്ദര്യ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത പെൺകുട്ടികളില്ല. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. പഞ്ചസാര കൊണ്ടുവരെ സൗന്ദര്യം സംരക്ഷിക്കാം. 

1. മുഖത്തെ രോമവളര്‍ച്ച തടയാം 

പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 എംഎല്‍) വെള്ളവും(150 എംഎല്‍) ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്‌ക്കാനാകും. പഞ്ചസാര-നാരങ്ങാനീര് മിശ്രിതം മുഖത്തുതേച്ചുപിടിപ്പിച്ചതിന് 15 മിനുട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്‌ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്‌താല്‍ ഫലപ്രദമായ മാറ്റം ഉണ്ടാകും.

2. എണ്ണമയമുള്ള ചര്‍മ്മത്തിന്  

പഞ്ചസാരയും(ഒരു കപ്പ്) ഓറഞ്ച് നീരും(ടേബിള്‍ സ്‌പൂണ്‍) തേനും(ഒരു ടേബിള്‍ സ്‌പൂണ്‍) ഒലിവെണ്ണയും(ഒരു ടേബിള്‍ സ്‌പൂണ്‍) ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ എണ്ണമയം കുറയ്‌ക്കാനാകും. ഇത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുക.

3. ചുണ്ടുകള്‍ക്ക് 

ചുണ്ടുകള്‍ക്ക് നിറം വരാനും വരണ്ട ചുണ്ടുകളെ മാറ്റിമറിക്കാനും പഞ്ചസാര ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. 

4. കാലിലെ വിണ്ടുകീറല്‍ 

കാല്‍പ്പാദത്തിലെ വിണ്ടുകീറല്‍ പ്രശ്‌നത്തിനും പഞ്ചസാര ഉപയോഗിച്ച് പരിഹാരമുണ്ട്. ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ചു തുള്ളി ഒലിവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്തു മിനിട്ടിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.