Man Rapes Cow : പശുവുമായി ലെെം​ഗിക ബന്ധം; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി, യുവാവ് അറസ്റ്റിൽ

Web Desk   | Asianet News
Published : Apr 28, 2022, 12:22 PM IST
Man Rapes Cow : പശുവുമായി ലെെം​ഗിക ബന്ധം; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി, യുവാവ് അറസ്റ്റിൽ

Synopsis

ഉത്തര്‍ പ്രദേശിലാണ് സംഭവം. ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്.  ഇയാള്‍ പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നത് ജിതേന്ദ്ര യാദവ് എന്നയാള്‍ കണ്ടതോടെയാണ്‌ സംഭവം പുറം ലോകം അറിയുന്നത്. 

പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവാവ്‌ അറസ്റ്റിൽ.  ഉത്തർ പ്രദേശിലാണ് സംഭവം. ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്.  ഇയാൾ പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നത് ജിതേന്ദ്ര യാദവ് എന്നയാൾ കണ്ടതോടെയാണ്‌ സംഭവം പുറം ലോകം അറിയുന്നത്. 

യുവാവ് പശുവിനെ പീഡിപ്പിക്കുന്നതിൻറെ ​​ദൃശ്യം സിസിടിവിയിൽ കണ്ടെത്തിയതായി പശുവിൻറെ ഉടമയായ പരാതിക്കാരൻ വ്യക്തമാക്കി. പിന്നീട് പൊലീസിൽ പരാതി നൽകിയ ഉടമ സിസിടിവി ദൃശ്യങ്ങൾ തെളിവിനായി നൽകുകയും ചെയ്തു. വാർത്ത പുറം ലോകം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോയിരുന്നു. അതിനിടെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ഇയാൾക്കായി തിരച്ചിൽ നടത്തി. പിന്നീട് ഇയാളെ ലഖ്‌നൗവിന് സമീപമുള്ള സരോജിനി നഗറിലുള്ള ഡറോഗ ഖേരയിൽ വച്ച്‌ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു.

അടുത്തിടെ, മഹാരാഷ്ട്രയിലെ ഗോഥാനെ ഗ്രാമത്തിലെ സഹ്ദാരി കടുവാ സങ്കേതത്തിൽ നാലു പേർ ചേർന്ന് ഉടുമ്പിനെ (Bengal monitor lizard) ബലാത്സംഗം ചെയ്ത വാർത്ത പുറത്ത് വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഗൊഥാനെയിലെ ഗാഭ മേഖലയിലെ സഹ്ദാരി കടുവാ സങ്കേതത്തിന്റെ കോർ സോണിൽ പ്രവേശിച്ചാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.

സന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർദൻ കാംടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് സംഭവത്തിലെ കുറ്റവാളികൾ. മഹാരാഷ്ട്ര വനം വകുപ്പ് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രതികൾ മോണിറ്റർ പല്ലിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികൾ വനത്തിനുള്ളിൽ അലഞ്ഞുതിരിയുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് വനം വകുപ്പ് ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചത്. അപ്പോഴാണ് ഉടുമ്പിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ