പ്രണയദിനത്തില്‍ കയ്യിൽ പണമില്ലേ? ഇതാ നിങ്ങളുടെ കൈയിലൊതുങ്ങുന്ന സമ്മാനങ്ങള്‍...

By Web TeamFirst Published Feb 8, 2020, 9:20 AM IST
Highlights

പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനമാണ് വാലന്‍റൈന്‍സ് ദിനം.

പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനമാണ് വാലന്‍റൈന്‍സ് ദിനം. വാലന്‍റൈന്‍സ് ദിനത്തിൽ കമിതാക്കൾ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്.

എന്നാല്‍ അതിലുപരി മറ്റ് ചില സമ്മാനങ്ങളും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയത്തിന് നല്‍കാം. പണം അധികം ചിലവ് ഇല്ലാത്ത ചില സമ്മാനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 

 

 

കത്തി നില്‍ക്കുന്ന മെഴുകുതിരി- അത്രയും റൊമാന്‍റിക് ആയുളള കാഴ്ച വേറെയില്ല. മെഴുകുതിരി അധികം പണം ചിലവും ഇല്ലാത്ത സമ്മാനമാണ്. രാത്രിയോടെ പ്രണയിനിയെ കാണുമ്പോള്‍ ഇവ സര്‍പ്രൈസായി കത്തിച്ച് വെക്കുക. ഇതൊരു മനോഹരമായ കാഴ്ചയായിരിക്കും സമ്മാനിക്കുക. 

 

 

പ്രണയലേഖനങ്ങള്‍ എന്നും കമിതാക്കള്‍ക്ക് പ്രിയപ്പെട്ടതാണ്. അതിനാല്‍ വാലന്‍റൈന്‍സ് ദിനത്തിലും മനസ്സ് തുറന്ന് എഴുതാം. അത് സമ്മാനിക്കാം.  കവിത എഴുതുന്നവര്‍ക്കും അതും ആകാം. 

 


റോസപ്പൂവിന് പകരം ഒരു പൂക്കളോട് കൂടിയ ഫ്ലവര്‍ വെയ്സ് തന്നെ നല്‍കൂ.അവ സ്വന്തമായി ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ അത്രയും നല്ലത്. പ്രണയിക്കുന്നാളുടെ ഇഷ്ട നിറത്തിലുളള പൂക്കള്‍ തന്നെ നല്‍കാന്‍ ശ്രമിക്കണം. 

 

 

കോഫി കപ്പ് മനോഹരമായ ഒരു സമ്മാനമാണ്. രാവിലെ നല്ല ഉന്മേഷം നല്കാനും, വഴക്കിട്ട് ചൂടാകുന്ന കമിതാക്കളെ തണുപ്പിക്കാനും ഒരു കപ്പ് ചായയ്ക്ക് കഴിയും. അതുകൊണ്ട് വാലന്‍റൈന്‍സ് ദിനത്തിൽ നല്‍കാന്‍ പറ്റിയ ഒരു സമ്മാനമാണ് കോഫി കപ്പ്.

 

 

പണം ഉണ്ടെങ്കില്‍ ആഭരണങ്ങഴും വാച്ചുകളും നല്ലൊരു സമ്മാനമാണ്. വാച്ച് യുവതിക്കും യുവാവിനും ഒരുപോലെ സമ്മാനിക്കാം. വാച്ച് വാങ്ങുമ്പോള്‍ നല്ല ബ്രാന്‍റഡ് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. വസ്ത്രങ്ങളും സമ്മാനമായി നല്‍കാം. 

click me!