
ലിസ് സാൻ മില്ലൻ എന്ന പെൺകുട്ടി ഒരു ഓൺലെെൻ സംഗീത പരിപാടിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നതിനിടെയാണ് ആ സംഭവം ഉണ്ടായത്. 'കിൻഡർഗാർട്ടൻ ബോയ്‌ഫ്രണ്ട്' എന്ന ഗാനം ഓഡിഷനായി പാടിക്കൊണ്ടിരിക്കുകയായിരുന്നു ലിസ്. അന്നേരം ലിസിന്റെ അമ്മ മുകളിലെ നിലയിൽ സ്യൂട്കെയ്‌സുകൾ അടുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു.
ലിസ് പാടിത്തുടങ്ങുന്നതും മുറിയുടെ മുകളിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാനും തുടങ്ങി. പെട്ടെന്ന് വലിയൊരു ശബ്ദവും ലിസ് കേട്ടു. ഒച്ച കേട്ട് മുകളിലേക്ക് നോക്കിയ ലിസ് കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു.
സീലിംഗ് പിളർന്ന് ബാലൻസ് തെറ്റി തന്റെ അമ്മയുടെ ഒരു കാൽ താഴേക്ക് വരുന്നതാണ് ലിസ് കാണുന്നത്. ആ സമയം ശരിക്കും പേടിച്ച് പോയെന്ന് ലിസ് പറയുന്നു.
തടികൊണ്ടുള്ള സീലിംഗ് ആയിരുന്നു അത്. സംഭവം ലിസിന്റെ വെബ് ക്യാമറയിൽ പതിയുകയും ചെയ്തു. ആ ക്ലിപ്പ് ഷെയർ ചെയ്ത് കൊണ്ട് താഴേക്ക് പതിച്ചത് തന്റെ അമ്മയാണെന്ന് ലിസ് പറഞ്ഞു. ടിക്ടോക് വീഡിയോയായാണ് ഇത് കൂടുതലും പ്രചരിച്ചത്. നിരവധി പേർ വീഡിയോ കാണുകയും 1.5 ദശലക്ഷം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. ന്യൂയോർക്കിലാണ് ലിസ് താമസിച്ച് വരുന്നത്.
ഈ മിടുക്കൻ നാളത്തെ താരം'; പുഷ് അപ്പ് എടുക്കുന്ന ബാലൻ; വെെറലായി വീഡിയോ