കാഴ്ചയ്ക്ക് മാമ്പഴം, തുറന്നുനോക്കിയാലോ? നിങ്ങള്‍ പ്രതീക്ഷിക്കുന്നതേ അല്ല സംഭവം

Published : Jun 01, 2022, 07:29 PM IST
കാഴ്ചയ്ക്ക് മാമ്പഴം, തുറന്നുനോക്കിയാലോ? നിങ്ങള്‍ പ്രതീക്ഷിക്കുന്നതേ അല്ല സംഭവം

Synopsis

കാഴ്ചയ്ക്ക് മാമ്പഴമാണെന്നേ തോന്നൂ. പഴുത്ത് പാകമായ നല്ല മധുരമുള്ള ഒരു മാമ്പഴം. എന്നാല്‍ തുറന്നുനോക്കിയാലോ? 

ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതും ഏറെ കൗതുകമുളവാക്കുന്നതും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം ആകാം. ഇക്കൂട്ടത്തില്‍ ചില വീഡിയോകളുണ്ട്, ഒറ്റനോട്ടത്തില്‍ നാം കാണുന്നതൊന്നും ആയിരിക്കില്ല ഇതിന്‍റെ ഉള്ളടക്കം. 

നമ്മെ ചിരിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന പലതും ആകാം യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ ഉള്ളടക്കം. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

കാഴ്ചയ്ക്ക് മാമ്പഴമാണെന്നേ ( Ripe Mango ) തോന്നൂ. പഴുത്ത് പാകമായ നല്ല മധുരമുള്ള ഒരു മാമ്പഴം . എന്നാല്‍ തുറന്നുനോക്കിയാലോ? അതെ, ഈ മാമ്പഴത്തിന് കുറുകെയായി ഒരു പഴ്സിലെന്ന പോലെ സിബ്ബ് കാണാം. അങ്ങനെയങ്കില്‍ നിങ്ങളില്‍ മിക്കവരും തീര്‍ച്ചപ്പെടുത്താം, ഇത് മാമ്പഴത്തിന്‍റെ ഘടനയിലുള്ള പഴ്സ് തന്നെ. 

എങ്കില്‍ വീണ്ടും തെറ്റി. ഇത് ശരിക്കും മാമ്പഴം ( Ripe Mango ) തന്നെയാണ്. ഫ്രൂട്ട് കാര്‍വിംഗിനെ കുറിച്ച് കേട്ടിട്ടില്ലേ? പഴങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ കാര്‍വ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന രീതി. അതേ രീതിയില്‍ പഴ്സിന് സമാനമായി മാമ്പഴത്തിനെ മാറ്റിയെടുത്തിരിക്കുകയാണ് ഈ വീഡിയോയില്‍ ( Viral Video ) കാണിച്ചിരിക്കുന്നത്. 

'ബ്യൂട്ടിഫുള്‍ എര്‍ത്ത്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണിത്. ലക്ഷക്കണക്കിന് പേരാണ് രസകരമായ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ശരിക്കും ആളുകളെ പറ്റിക്കുന്ന വീഡിയോ തന്നെ ആണിതെന്നാണ് വീഡിയോ കണ്ട മിക്കവരും ഹാസ്യരൂപേണ അഭിപ്രായപ്പെടുന്നത്. ഇത് തയ്യാറാക്കിയ ആര്‍ട്ടിസ്റ്റിനെ അന്വേഷിക്കുന്നവരും കുറവല്ല. എന്തായാലും ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- മാമ്പഴം കഴിക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കുമോ?

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ