കുഞ്ഞുങ്ങളെ കൊണ്ട് കുടുങ്ങിപ്പോയ അമ്മക്കരടി; കിടിലന്‍ വീഡിയോ...

Web Desk   | others
Published : Aug 05, 2021, 06:35 PM IST
കുഞ്ഞുങ്ങളെ കൊണ്ട് കുടുങ്ങിപ്പോയ അമ്മക്കരടി; കിടിലന്‍ വീഡിയോ...

Synopsis

'സാസി മീഡിയ' എന്ന ഫേസ്ബുക്ക് പേജില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി നമ്മുടെ കണ്‍വെട്ടത്ത് എത്തുന്ന വീഡിയോകളുടെ എണ്ണം ഏറെയാണ്. ചിലത് തമാശകള്‍ക്കും സന്തോഷത്തിനും വേണ്ടി മാത്രമുള്ളതായിരിക്കും. ചിലതാകട്ടെ ചിന്തിപ്പിക്കുന്നതോ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നതോ എല്ലാം ആയിരിക്കും. 

എന്തായാലും സന്തോഷമുണ്ടാക്കുന്ന വീഡിയോകള്‍ക്ക് തന്നെയാണ് ഇക്കൂട്ടത്തില്‍ മുന്‍തൂക്കമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുതന്നെ കുട്ടികളുടെയോ മൃഗങ്ങളുടെയോ എല്ലാം വീഡിയോകളാണെങ്കില്‍ ആരാധകര്‍ കൂടുതലാണെന്ന് വേണം പറയാന്‍. 

കുട്ടികള്‍ക്കും മൃഗങ്ങള്‍ക്കും മാത്രമേ കാഴ്ചയില്‍ തന്നെ നിഷ്‌കളങ്കമായി പെരുമാറാന്‍ സാധിക്കൂ എന്നതിനാലാണ് അവ ഇത്രമാത്രം ആസ്വാദകരെ സൃഷ്ടിക്കുന്നത്. അത്തരമൊരു 'ക്യൂട്ട്' വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

മാസങ്ങൾക്ക് മുമ്പ് പുറത്തുവന്ന വീഡിയോ വീണ്ടും 'സാസി മീഡിയ' എന്ന ഫേസ്ബുക്ക് പേജില്‍ വരികയായിരുന്നു. ഫേസ്ബുക്ക് പേജിൽ മാത്രം ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലയിലൂടെ ഒരു അമ്മക്കരടി തന്റെ നാല് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്ത് തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലിരുന്ന് ആരോ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. 

അമ്മക്കരടി ക്ഷമാപൂര്‍വ്വം കുഞ്ഞുങ്ങളെ ഓരോരുത്തരെ ആയി റോഡിനപ്പുറത്തേക്ക് ആക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വികൃതികളായ കുഞ്ഞുങ്ങളാകട്ടെ, അമ്മയെ ഇട്ട് കറക്കുകയാണ്. ഒരാളെ അപ്പുറത്തെത്തിച്ച്, അടുത്തയാളിലേക്ക് എത്തുമ്പോഴേക്ക് നേരത്തേ എത്തിച്ചയാള്‍ അമ്മയ്ക്ക് പിന്നാലെ വീണ്ടും ഓടിപ്പോരും. അങ്ങനെ പലവട്ടം പരിശ്രമിച്ചാണ് അമ്മക്കരടി കുഞ്ഞുങ്ങളെ റോഡിനപ്പുറത്തേക്ക് എത്തിക്കുന്നത്. 

അമ്മക്കരടിയുടെ ഈ ക്ഷമയും മക്കളോടുള്ള കരുതലുമെല്ലാമാണ് ഏവരെയും ആകര്‍ഷിച്ചത്. മാതൃത്വമെന്നാല്‍ തീര്‍ച്ചയായും ഇങ്ങനെ തന്നെയാണ് അത് പ്രവര്‍ത്തിക്കുകയെന്നാണ് വീഡിയോയ്ക്ക് താഴെ മിക്ക സ്ത്രീകളും കമന്റ് ചെയ്തിരിക്കുന്നത്. മനുഷ്യരിലായാലും മൃഗങ്ങളിലായാലും ആ വികാരത്തിനുള്ള മൂല്യം ഇതുതന്നെയാണെന്നും മിക്കവരും കുറിക്കുന്നു. 

രസകരമായ വീഡിയോ കാണാം...

 

Also Read:- കൂറ്റന്‍ പാമ്പിനെ വെറും കൈ കൊണ്ട് പിടിക്കുന്ന യുവതി; വീഡിയോ വൈറൽ

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ