മയിലിന് കയ്യില്‍ തീറ്റ കൊടുക്കുന്നയാള്‍; കൗതുകമായി വീഡിയോ...

Web Desk   | others
Published : Jul 24, 2020, 10:54 PM IST
മയിലിന് കയ്യില്‍ തീറ്റ കൊടുക്കുന്നയാള്‍; കൗതുകമായി വീഡിയോ...

Synopsis

സുന്ദരനായൊരു മയിലിന് കയ്യില്‍ വച്ച് തീറ്റ കൊടുക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. വീഡിയോ പങ്കുവച്ച എതിരജന്‍ ശ്രീനിവാസന്‍ തന്നെയാണ് മയിലിന് തീറ്റ നല്‍കുന്നതും. അഞ്ചടിയോളം നീളം വരുന്ന നീണ്ട വാലുള്ള മയിലാണത്രേ ഇത്

മൃഗങ്ങളുടേയും പക്ഷികളുടേയുമെല്ലാം വീഡിയോകള്‍ പൊതുവേ സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. മനുഷ്യരുമായി അവയ്ക്കുള്ള ബന്ധം വിളിച്ചുകാട്ടുന്ന വീഡിയോകളാണെങ്കില്‍ പറയാനുമില്ല. 

അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നത്. സുന്ദരനായൊരു മയിലിന് കയ്യില്‍ വച്ച് തീറ്റ കൊടുക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. വീഡിയോ പങ്കുവച്ച എതിരജന്‍ ശ്രീനിവാസന്‍ തന്നെയാണ് മയിലിന് തീറ്റ നല്‍കുന്നതും. 

അഞ്ചടിയോളം നീളം വരുന്ന നീണ്ട വാലുള്ള മയിലാണത്രേ ഇത്. വീഡിയോ പങ്കുവച്ച കൂട്ടത്തില്‍ എതിരജന്‍ തന്നെയാണ് ഇത് വ്യക്തമാക്കിയത്. ഇത്രയും ദീര്‍ഘമായ വാലോടുകൂടിയ മയിലിനെ താനിതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

എന്തായാലും വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മയിലിനെപ്പോലെ ഇത്രയും ഭംഗിയുളള പക്ഷിയെ അടുത്ത് നിന്ന് തീറ്റുന്നത് ഏറെ കൗതുകമുള്ള കാര്യമാണെന്നും, അതൊരു ഭാഗ്യമായി കാണണമെന്നുമെല്ലാം ആളുകള്‍ കമന്റിലൂടെ പറയുന്നു. ചിലര്‍ക്കാണെങ്കില്‍ ഇതുപോലെ കയ്യില്‍ തീറ്റ വച്ച് മയിലിന് കൊടുക്കണമെന്ന ആഗ്രഹമാണ് വീഡിയോ കണ്ടതോടെ ഉണ്ടായിരിക്കുന്നത്. 

വീഡിയോ കാണാം... 

 

 

Also Read:-പീലി വീശി മരക്കൊമ്പിലേക്ക് പറന്നുകയറി മയിൽ; അപൂർവ വീഡിയോ ഏറ്റെടുത്ത് ട്വിറ്റർ ലോകം...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ