ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. മാനിന്‍റെ കൊമ്പില്‍ തൂങ്ങിയാടുന്ന കുട്ടിക്കുരങ്ങന്‍റെ വീഡിയോ ആണിത്. 

മൃഗങ്ങള്‍ തമ്മിലുള്ള അതിശയിപ്പിക്കുന്ന സൗഹൃദവും സ്നേഹവും വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ്. 

മാനിന്‍റെ കൊമ്പില്‍ തൂങ്ങിയാടുന്ന കുട്ടിക്കുരങ്ങന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കുട്ടിക്കുരങ്ങന്‍ ഓടി വന്ന് മാനിന്‍റെ കൊമ്പിലേയ്ക്ക് എടുത്തുചാടുകയാണ്. ശേഷം മുകളിലേയ്ക്ക് കയറുകയാണ് ആശാന്‍. കുട്ടിക്കുരങ്ങന്‍റെ കുസൃതിക്ക് മുമ്പില്‍ നിന്നു കൊടുക്കുകയാണ് മാന്‍ ഇവിടെ. 

Scroll to load tweet…

Also Read: വീട്ടുകാരി വാതിലടച്ചു; പുള്ളിപ്പുലിയോടൊപ്പം നായ ശുചിമുറിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍...