ഇത് കാറാണോ കാളവണ്ടിയാണോ? വൈറലായി വീഡിയോ

Published : Dec 25, 2020, 01:54 PM ISTUpdated : Dec 25, 2020, 01:59 PM IST
ഇത് കാറാണോ കാളവണ്ടിയാണോ?  വൈറലായി വീഡിയോ

Synopsis

ആളുകള്‍ക്ക് ഇരിപ്പിടമൊരുക്കിയിരിക്കുന്ന ഭാഗം ഒരു അംബാസിഡര്‍ കാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 

ഒരു കാളവണ്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെറുമൊരു കാളവണ്ടിയില്‍ എന്താ ഇത്ര പുതുമ എന്നാണോ? പതിവ് കാളവണ്ടിയുടെ കെട്ടും മട്ടുമല്ല ഇതിന് എന്നതാണ് ഇവിടത്തെ പ്രത്യേകത. 

ഒരു അംബാസിഡര്‍ കാറിന്‍റെ പകുതിയാണ് ഈ കാളവണ്ടി എന്നു വേണമെങ്കില്‍ പറയാം. ആളുകള്‍ക്ക് ഇരിപ്പിടമൊരുക്കിയിരിക്കുന്ന ഭാഗം ഒരു അംബാസിഡര്‍ കാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് കാളകളാണ് വണ്ടി വലിക്കുന്നത്.

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'സര്‍ഗ്ഗാത്മകത എങ്ങനെ എന്ന് അറിയുന്നതാണ് സൃഷ്ടിവൈഭവത്തിന്‍റെ രഹസ്യം'- എന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്‍റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയും വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

Also Read: ലംബോര്‍ഗിനിയും ബെന്‍സുമുണ്ട്; ഓടിക്കാന്‍ റോഡില്ല; കാളവണ്ടിയേറി കോടീശ്വരന്മാര്‍!

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ