കൂട്ടുകാരനൊപ്പം ഫുട്‌ബോൾ കളിക്കുന്ന വളർത്തുനായ; വൈറലായി വീഡിയോ

Published : Oct 13, 2022, 09:06 PM IST
കൂട്ടുകാരനൊപ്പം ഫുട്‌ബോൾ കളിക്കുന്ന വളർത്തുനായ; വൈറലായി വീഡിയോ

Synopsis

ഒരു കുട്ടിയും വീട്ടിലെ വളര്‍ത്തു നായയുമാണ് വീഡിയോയിലുള്ളത്. ഇരുവരും ഫുട്‌ബോൾ കളിക്കുകയാണ്. പതിനൊന്ന് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 

വ്യത്യസ്തമായ പല തരം വീഡിയോകളാണ്  ദിവസവും നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഇവയിൽ കുട്ടികളുടെയും മൃഗങ്ങളുടെയും വീഡിയോകൾക്ക് കാഴ്ചക്കാരേറെയാണ്. അത്തരത്തില്‍ ഒരു കുട്ടിയുടെയും വളര്‍ത്തു മൃഗത്തിന്‍റെയും സൗഹൃദത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു കുട്ടിയും വീട്ടിലെ വളര്‍ത്തു നായയുമാണ് വീഡിയോയിലുള്ളത്. ഇരുവരും ഫുട്‌ബോൾ കളിക്കുകയാണ്. പതിനൊന്ന് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. അത്രയും ഹൃദ്യമാണ് ഈ കാഴ്ച.  

തന്‍റെ കൂട്ടുകാരനൊപ്പം കിടിലനായി ഫുട്‌ബോൾ കളിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. കുട്ടി ഫുഡ്ബോൾ നായയ്ക്കു നേരെ തട്ടുമ്പോൾ മുൻകാലുകൾകൊണ്ടും മുഖം കൊണ്ടും ബോൾ തടഞ്ഞിട്ട് തിരികെ തട്ടിയിട്ടു കൊടുക്കുകയാണ് നായ. 

ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ 1.3 മില്യൺ കാഴ്ചക്കാരും 52,600 ലൈക്കുകളും നിരവധി കമന്റുകളും നേടി. പന്ത് കൈകാര്യം ചെയ്യാനുള്ള നായയുടെ കഴിവ് കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍. ഈ നായ ഇപ്പോൾ ഒരു പുതിയ ടീമംഗത്തെ കണ്ടെത്തിയിരിക്കുന്നുവെന്നാണ് ഒരാളുടെ കമന്‍റ്. സൗഹൃദത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. 

 

 

 

ഈ മിടുക്കന്‍ നായയെ പോലെ ഒരു മിടുക്കന്‍ പൂച്ചയുടെ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വഴിയോര കച്ചവടക്കാരുടെ പൈസ സൂക്ഷിക്കുന്ന പ്ലാസ്റ്റ് ബോക്സിനുള്ളിൽ കിടക്കുന്ന പൂച്ചക്കുട്ടിയാണ് ഇവിടത്തെ താരം. 'കാഷ്യർ' എന്ന പോലെ പൈസയ്ക്കു നടുവിൽ കിടക്കുകയാണ് ആശാന്‍. ബോക്സിനുള്ളിൽ നിന്നും ആരെങ്കിലും പൈസ എടുക്കാൻ ശ്രമിച്ചാൾ പൂച്ചക്കുഞ്ഞിന്‍റെ സ്വാഭാവം അങ് മാറും. ആള്‍ അക്രമാസക്തനാകും, ചിലപ്പോള്‍ കൈയില്‍ ഒരു കടിയും കിട്ടും. യോദ ഫോർ എവർ എന്ന ട്വിറ്റർ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  ബോക്സിനുള്ളിൽ നിന്നും പൈസയെടുക്കാൻ ശ്രമിച്ച കൈയിൽ കടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കാഷ്യർ പൂച്ചക്കുട്ടി വൈറലാവുകയും ചെയ്തു. 

Also Read: സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍റെ കിടിലന്‍ ഡാന്‍സ്; വൈറലായി വീഡിയോ


 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം