സ്പൂണില്‍ നിന്ന് വെളളം കുടിക്കുന്ന പാമ്പ്; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Jun 24, 2020, 11:46 AM ISTUpdated : Jun 24, 2020, 12:01 PM IST
സ്പൂണില്‍ നിന്ന് വെളളം കുടിക്കുന്ന പാമ്പ്; വെെറലായി വീഡിയോ

Synopsis

സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുള്ള കക്ഷിക്ക് പതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. ഈ പാമ്പിനെ കൊണ്ട് എന്തിനാണ് സ്പൂണിൽ നിന്നും വെള്ളം കുടിപ്പിച്ചതെന്ന് ചിലർ വീഡിയോയ്ക്ക് താഴേ സംശയം ചോദിക്കുന്നുണ്ട്. 

സ്പൂണിൽ നിന്ന് വെളളം കുടിക്കുന്ന പാമ്പിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.  'വെസ്റ്റേൺ ഹോഗ്‌നോസ് ' ഇനത്തിൽ പെട്ട ലോക്കി എന്ന പാമ്പ് ചില്ലറക്കാരനല്ല. സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുള്ള കക്ഷിക്ക് പതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്.

ഈ പാമ്പിനെ കൊണ്ട് എന്തിനാണ് സ്പൂണിൽ നിന്നും വെള്ളം കുടിപ്പിച്ചതെന്ന് ചിലർ വീഡിയോയ്ക്ക് താഴേ സംശയം ചോദിക്കുന്നുണ്ട്.  'ലോക്കി ദി സ്നേക്ക്' എന്ന ഇൻസ്റ്റാഗ്രാം പേജ് മുഴുവൻ ലോക്കിയുടെ ചിത്രങ്ങളാണ്.

ലോക്കിക്കായി ഒരു പ്രത്യേക ആവാസ വ്യവസ്ഥതന്നെ തന്റെ വീട്ടിൽ ഉടമ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഉടമയുടെ ലാപ്ടോപ്പിനടിയിലും, ബെഡ്ഷീറ്റിനകത്തുമെല്ലാം ലോക്കി ഒളിച്ചിരിക്കുന്ന ചിത്രങ്ങളുമുണ്ട്. ജൂൺ 13 നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം 8000 ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

പാമ്പല്ല, വേറെയെന്താണ്!; വൈറലായി 'വിചിത്രജീവി'യുടെ വീഡിയോ....

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ