ഡാന്‍സ് ചെയ്യുംപോലെ ട്രാഫിക് നിയന്ത്രണം; പിന്നെയും വൈറലായി പൊലീസുകാരന്‍

Published : Oct 07, 2019, 07:20 PM IST
ഡാന്‍സ് ചെയ്യുംപോലെ ട്രാഫിക് നിയന്ത്രണം; പിന്നെയും വൈറലായി പൊലീസുകാരന്‍

Synopsis

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ദുര്‍ഗാപൂജയ്ക്കിടെ ജനത്തിരക്ക് നിയന്ത്രിക്കുന്ന ഒരു ട്രാഫിക് പൊലീസുകാരന്റെ വീഡിയോ വൈറലായിരുന്നത് ഓര്‍ക്കുന്നുണ്ടോ? ബാരിക്കേഡിലും കസേരയിലുമായി കയറിനിന്ന്, നിര്‍ത്താതെ വിസിലടിച്ച്, കൈകൊണ്ട് ഡാന്‍സ് ചെയ്യും പോലെ ആംഗ്യങ്ങള്‍ കാണിക്കുന്ന പൊലീസുകാരന്റെ വീഡിയോ

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ദുര്‍ഗാപൂജയ്ക്കിടെ ജനത്തിരക്ക് നിയന്ത്രിക്കുന്ന ഒരു ട്രാഫിക് പൊലീസുകാരന്റെ വീഡിയോ വൈറലായിരുന്നത് ഓര്‍ക്കുന്നുണ്ടോ? ബാരിക്കേഡിലും കസേരയിലുമായി കയറിനിന്ന്, നിര്‍ത്താതെ വിസിലടിച്ച്, കൈകൊണ്ട് ഡാന്‍സ് ചെയ്യും പോലെ ആംഗ്യങ്ങള്‍ കാണിക്കുന്ന പൊലീസുകാരന്റെ വീഡിയോ. 

അന്ന് ആ വീഡിയോ വലിയരീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും, സ്വതസിദ്ധമായ അദ്ദേഹത്തിന്റെ ശൈലിയുമെല്ലാം ഏറെ കയ്യടി നേടിയിരുന്നു. 

 

ഇക്കുറിയും ദുര്‍ഗാപൂജയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കോണ്‍സ്റ്റബിളായ ഏലിയാസ് മിയാ. ഇക്കുറി പക്ഷേ യൂണിഫോമിലല്ല, ഏലിയാസ്. എങ്കിലും ആ പഴയ ഊര്‍ജ്ജത്തിന് മാത്രം ഒരു മാറ്റവുമില്ല. കൊല്‍ക്കത്ത പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമായാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. 

 

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ടായിരത്തിലധികം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ വീഡിയോ കണ്ടു. പഴയ വൈറല്‍ വീഡിയോ ഓര്‍ത്തുവച്ച പലരും ഏലിയാസിനെ വീണ്ടും കമന്റുകളിലൂടെ അഭിനന്ദിച്ചു. എന്തായാലും കൗതുകമുണര്‍ത്തുന്ന ഈ ശൈലി മാറ്റരുത് എന്നാണ് എല്ലാവര്‍ക്കും ഏലിയാസിനോട് പറയാനുള്ളത്.

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി