ഇത് സ്ത്രീയോ, അതോ റോബോട്ടോ; ചൈനീസ് റെസ്റ്റോറന്റിലെ അമ്പരപ്പിക്കുന്ന കാഴ്ച

Published : Jun 20, 2024, 08:30 AM ISTUpdated : Jun 20, 2024, 09:34 AM IST
ഇത് സ്ത്രീയോ, അതോ റോബോട്ടോ;  ചൈനീസ് റെസ്റ്റോറന്റിലെ അമ്പരപ്പിക്കുന്ന കാഴ്ച

Synopsis

ഏഷ്യൻ ടെക്നോളജി എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആളുകളെ ആകർഷിക്കുന്ന റോബോട്ടാണിതെന്ന് ഒരാൾ കമന്റ് ചെയ്തു. 

റോബോട്ട് ഇന്ന് ഒരു സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഇന്ന് റോബോട്ടുകളെ കാണാം. ചില റെസ്റ്റോറന്റുകളും സ്ഥാപനങ്ങളും എല്ലാം ജോലിക്കാരായി റോബോട്ടുകളെ വയ്ക്കാറുണ്ട്. എന്നാൽ, ചൈനയിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനെ ആകെ അമ്പരപ്പിച്ചിരിക്കുന്നത്.

വെയ്റ്ററിന്റെ റോളാണ് ഇവിടെ റോബോട്ടിനുള്ളത്.  ഓരോ ടേബിളിലും ഭക്ഷണം സേർവ് ചെയ്ത് അഭിവാദ്യം ചെയ്യുന്ന റോബോർട്ട് ആണ് വീഡിയോയിലുള്ളത്. പെട്ടെന്ന് കണ്ടാൽ മനുഷ്യനാണെന്ന് തോന്നാം. അത്ര പെർഫെക്ട് ആയാണ്  റോബോർട്ടിക് ചലനങ്ങൾ അനുകരിക്കുന്നത്. 

ഏഷ്യൻ ടെക്നോളജി എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സമാനതകളില്ലാത്ത കൃത്യതയോടെയും കാര്യക്ഷമതയോടെയും ഭക്ഷണം വിളമ്പുന്ന ഞങ്ങളുടെ അവിശ്വസനീയമായ എഐ റോബോട്ട് പരിചാരികയെ കാണുക! ഏതോ സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നും റോബോർട്ട് നേരിട്ടിറങ്ങി വരുന്ന അത്ര പെർഫക്ഷൻ. സൂക്ഷ്മമായി നോക്കൂ, ഈ ആകർഷകമായ പ്രകടനത്തിന് പിന്നിലെ യഥാർത്ഥ പ്രതിഭയെ വെളിപ്പെടുത്തുന്ന സൂക്ഷ്മമായ സൂചനകൾ നിങ്ങൾക്ക് കാണാമെന്നും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച വിഡിയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. 

ആളുകളെ ആകർഷിക്കുന്ന റോബോട്ടാണിതെന്ന് ഒരാൾ കമന്റ് ചെയ്തു. പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് ഒരിക്കലും അറിയില്ലായിരുന്നു എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 

പ്രാതലിൽ‍ ഉൾപ്പെടുത്തേണ്ട അഞ്ച് ഹെൽത്തി ഫുഡുകളിതാ...

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?