Viral Video: പോസ്റ്റില്‍ പുള്‍ അപ്പ് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

Published : Aug 24, 2022, 03:35 PM IST
Viral Video: പോസ്റ്റില്‍ പുള്‍ അപ്പ് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

Synopsis

അനായാസം പോസ്റ്റില്‍ കയറി കമ്പിയില്‍ തൂങ്ങിനിന്നുകൊണ്ട് പുള്‍ അപ്പ് ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചിരിച്ചുകൊണ്ട് പോസ്റ്റിനരികിലേയ്ക്ക് പോകുന്ന യുവതിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

വഴിയരികിലെ സ്ട്രീറ്റ് ലൈറ്റിന്‍റെ പോസ്റ്റില്‍ തൂങ്ങിനിന്ന് പുള്‍ അപ്പ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'നെക്സ്റ്റ് ലെവല്‍ സ്കില്‍സ്' എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 'അമേസിങ് സ്കില്‍സ് ആന്‍ഡ് സ്ട്രെങ്ത്ത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

അനായാസം പോസ്റ്റില്‍ കയറി കമ്പിയില്‍ തൂങ്ങിനിന്നുകൊണ്ട് പുള്‍ അപ്പ് ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചിരിച്ചുകൊണ്ട് പോസ്റ്റിനരികിലേയ്ക്ക് പോകുന്ന യുവതിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം കാലിലെ ചെരിപ്പ് ഊരിമാറ്റിയുടന്‍ പോസ്റ്റില്‍ വലിഞ്ഞ് കയറി. ശേഷം മുകളില്‍ നീണ്ടുനിന്ന കമ്പിയില്‍ പിടിച്ചായിരുന്നു പുള്‍ അപ്പ് ചെയ്തത്. 

പല തവണ പുള്‍ അപ്പ് ചെയ്തതിന് ശേഷം ചില ജിംനാസ്റ്റിക് മൂവ്മെന്‍റുകളും യുവതി ചെയ്തു. ശേഷം പോയ പോലെ തന്നെ ആള്‍ പോസ്റ്റില്‍ നിന്നും താഴെയിറങ്ങുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. 


 

 

സ്കൈ ഡൈവിന് മുമ്പൊരു വർക്കൗട്ട് ആയാലോ; വൈറലായി വീഡിയോ

സ്കൈ ഡൈവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ചെറിയ ഒരു വർക്കൗട്ട് ആയാലോ? വിമാനത്തിൽ നിന്ന് താഴേയ്ക്ക് ചാടുന്നതിന് തൊട്ടുമുമ്പ് വർക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാറ്റി വസനിന എന്ന സ്കൈ ഡൈവറാണ് വീഡിയോയിലെ താരം. ഓഗസ്റ്റ് ഒന്നിന് ഇവരുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 50 മില്യണോളം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. 

വിമാനത്തിൽ തൂങ്ങിനിന്നുകൊണ്ടാണ് കാറ്റി വസനിനയുടെ വർക്കൗട്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. വസനിനയുടെ ധൈര്യം സമ്മതിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഞാനായിരുന്നുവെങ്കിൽ വർക്കൗട്ടിന് പകരം  ഹാർട്ട് അറ്റാക്ക് വന്നേനെ' എന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്. യുസിഎഫ് സ്കൂൾ ഓഫ് കൈൻസിയോളജിയിലെ പിഎച്ച്ഡി വിദ്യാർഥിനിയാണ് കാറ്റി വസനിന. സ്കൈ ഡൈവിങ്ങിന്റെ നിരവധി വീഡിയോകള്‍ കാറ്റി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Also Read: യുവാവിന്‍റെ പിസ ഡെലിവറിക്കൊപ്പം ചേർന്ന് നായ; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ