ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; സാരിയിൽ തിളങ്ങി വിദ്യ ബാലന്‍

Published : Mar 31, 2021, 10:24 AM ISTUpdated : Mar 31, 2021, 10:25 AM IST
ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; സാരിയിൽ തിളങ്ങി വിദ്യ ബാലന്‍

Synopsis

പരമ്പരാഗത വസ്ത്രമെന്ന നിലയ്ക്ക് സാരിക്ക് ലഭിക്കുന്നത് പോലൊരു അംഗീകാരം വേറൊരു വസ്ത്രത്തിനും ലഭിക്കുന്നില്ലെന്നാണ് വിദ്യയുടെ അഭിപ്രായം. 

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണ്. ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യ ബാലനായിരിക്കും. പൊതുചടങ്ങുകളിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ സാരിയിലല്ലാതെ വിദ്യയെ കാണാറില്ല.

പരമ്പരാഗത വസ്ത്രമെന്ന നിലയ്ക്ക് സാരിക്ക് ലഭിക്കുന്നത് പോലൊരു അംഗീകാരം വേറൊരു വസ്ത്രത്തിനും ലഭിക്കുന്നില്ലെന്നാണ് വിദ്യയുടെ അഭിപ്രായം. സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാനും വിദ്യയ്ക്ക് സാധിച്ചു. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലാക്ക് സാരിയിലാണ് വിദ്യ ഇത്തവണ തിളങ്ങുന്നത്. ബ്ലാക്കില്‍ നിറയെ ഗോള്‍ഡണ്‍ വര്‍ക്കുകളാണ് സാരിയെ മനോഹരമാക്കുന്നത്. വിദ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: ഗ്രീന്‍ ലെഹങ്കയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്