Anupama Ajith : 'ഏബുവിനൊപ്പം എന്‍റെ ഒരു ദിവസം'; വെെറലായി അനുപമയുടെ വ്ലോ​ഗ്

Web Desk   | Asianet News
Published : May 20, 2022, 12:40 PM IST
Anupama Ajith :  'ഏബുവിനൊപ്പം എന്‍റെ ഒരു ദിവസം'; വെെറലായി അനുപമയുടെ വ്ലോ​ഗ്

Synopsis

കുഞ്ഞിന്റെ വിശേഷങ്ങൾ, യാത്രകൾ, കുടുംബവിശേഷം, ഷോപ്പിങ്, കുഞ്ഞുമായി ബീച്ചിലേക്കുള്ള യാത്ര എന്നിവയൊക്കെയാണ് വീഡിയോയിലുള്ളത്. ചാനൽ തുടങ്ങാൻ തീരുമാനിച്ചപ്പോൾ എല്ലാവരിലും നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും അനുപമ വീഡിയോയിൽ പറഞ്ഞു. 

പേരൂർക്കട ദത്ത് വിവാദത്തിലെ നിയമപോരാട്ടത്തോടെ പൊതു ശ്രദ്ധ നേടിയവരാണ് അനുപമയും അജിത്തും. 
നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടം നടത്തിയ അനുപമയ്ക്ക് കഴിഞ്ഞ വർഷം നവംബർ 24 നാണ് കോടതി ഇടപെടലിൽ കുഞ്ഞിനെ തിരികെ ലഭിച്ചത്. 

ആന്ധ്രാ ദമ്പതികൾ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു. 
ഇപ്പോഴിതാ, ഇവരുടെ യൂട്യൂബ് ചാനലായ അനുപമ അജിത്ത് വ്ലോ​ഗ് വെെറലായിരിക്കുകയാണ്. രണ്ട് മാസം മുൻപു യൂ ട്യൂബിൽ റിലീസ് ചെയ്ത ആദ്യ വീഡിയോ നാലു ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. ആറ് വീഡിയോകളാണ് ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 കുഞ്ഞിന്റെ വിശേഷങ്ങൾ, യാത്രകൾ, കുടുംബവിശേഷം, ഷോപ്പിങ്, കുഞ്ഞുമായി ബീച്ചിലേക്കുള്ള യാത്ര എന്നിവയൊക്കെയാണ് വീഡിയോയിലുള്ളത്. ചാനൽ തുടങ്ങാൻ തീരുമാനിച്ചപ്പോൾ എല്ലാവരിലും നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും അനുപമ വീഡിയോയിൽ പറഞ്ഞു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ