അവളെ സുരക്ഷിതയാക്കിയ ശേഷം വിവാഹമോചനം ; വായിക്കാം ഈ കുറിപ്പ്

Published : Feb 28, 2024, 08:40 PM ISTUpdated : Feb 28, 2024, 08:41 PM IST
അവളെ സുരക്ഷിതയാക്കിയ ശേഷം വിവാഹമോചനം ; വായിക്കാം ഈ കുറിപ്പ്

Synopsis

പരസ്​പര ബഹുമാനത്തോടെയും സൗഹൃദം നിലനിര്‍ത്തി വിവാഹ മോചനത്തിലെത്തുന്നവരും ഉണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ് മറ്റൊരു വിവാഹ മോചനം. 

വിവാഹ മോചന കേസുകൾ ഇന്ന് കൂടിവരികയാണ്. രണ്ട് പേർ തമ്മിലുള്ള ബന്ധത്തിൽ മുന്നോട്ട് പോകാൻ സാധിക്കാതെ വന്നാൽ അത് വിട്ടൊഴിയുക എന്നത് തന്നെയാണ് പ്രധാനം. ചെറിയപ്രശ്നങ്ങൾ ഉണ്ടായാൽപോലും വിവാഹമോചനത്തിനു മുതിരുകയും വിവാഹബന്ധങ്ങളുടെ തകർച്ച തീരെ ഗൗരവമല്ലാതായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വിവാഹപൂർവ കൗൺസിലിംഗ് ഏറെ പ്രസക്തമാവുകയാണ്. 

വളരെ സന്തോഷത്തോടെ വിവാഹമോചിതരാകുന്നവരുണ്ട്. എന്നാൽ, പരസ്​പരം പഴി ചാരിയും ആക്ഷേപിച്ചും നടക്കുന്നവയുമുണ്ട്. പരസ്​പര ബഹുമാനത്തോടെയും സൗഹൃദം നിലനിർത്തി വിവാഹ മോചനത്തിലെത്തുന്നവരും ഉണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ് മറ്റൊരു വിവാഹ മോചനം. 

26 വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞ തൻറെ സുഹൃത്തുക്കളുടെ വിവാവമോചനം താൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമാണെന്നാണ് ശ്രുതി എന്ന യൂസർ എക്​സിൽ കുറിച്ചിരിക്കുന്നത്. താനില്ലാതെ ജീവിക്കാൻ പോകുന്ന സ്ത്രീയുടെ സാമ്പത്തിക സുരക്ഷക്കായി ഭർത്താവ് നിരവധി കാര്യങ്ങൾ ചെയ്തുവെന്നും അവർ കുറിച്ചു.

പോസ്​റ്റിൻറെ പൂർണ രൂപം...

'26 വർഷത്തെ ദാമ്പത്യത്തിന് ശേഷം രണ്ട് സുഹൃത്തുക്കൾ വിവാഹമോചിതരാകുന്നു. എൻ്റെ ദൈവമേ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിവാഹമോചനമാണ്! വീട് നോക്കുന്നതിനായി യുവതി ജോലി ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ ഭർത്താവ് അവൾക്ക് ഒരു വീട് വാങ്ങി കൊടുക്കുന്നു. അതും അവളു‌ടെ താൽപര്യത്തിന് അനുസരിച്ച്. അവൾക്കായി ഫിക്സഡ് ഡിപ്പോസിറ്റുകൾ തുടങ്ങി കൊടുത്തു. അതിനാൽ അവൾക്ക് എല്ലാ മാസവും സ്ഥിര വരുമാനം ലഭിക്കും. അവളുടെ ഭാവി സുരക്ഷയ്ക്കായി സ്വർണ്ണം നിക്ഷേപിക്കുന്നു. അവളുടെ പേരിൽ ഒരു സ്ഥലം വാങ്ങി. കൂടാതെ, അവൾക്കായി മെഡിക്കൽ ഇൻഷുറൻസ് തുടങ്ങി കൊടുത്തു. അവനില്ലാതെ അവൾ സാമ്പത്തികമായി സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പ് വരുത്താണ് അയാൾ ഇതെല്ലാം ചെയ്തതു. അവർ പരസ്​പരം മോശമായി ഒന്നും സംസാരിക്കില്ല. ആരേയും അതിന് അനുവദിക്കുകയുമില്ല...- ശ്രുതി കുറിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ