തനിക്ക് കിട്ടിയ ഭക്ഷണം തത്തയുമായി പങ്കുവയ്ക്കുന്ന കാക്ക; വൈറലായി വീഡിയോ

Published : Nov 05, 2022, 05:40 PM ISTUpdated : Nov 05, 2022, 05:44 PM IST
തനിക്ക് കിട്ടിയ ഭക്ഷണം തത്തയുമായി പങ്കുവയ്ക്കുന്ന കാക്ക; വൈറലായി വീഡിയോ

Synopsis

ഒരു കാക്ക ആണ് ഈ വീഡിയോയിലെ താരം. കാക്കകള്‍ മറ്റ് കാക്കകളുമായി ഭക്ഷണം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇവിടെ തനിക്ക് കിട്ടിയ ഭക്ഷണം ഒരു തത്തയുമായി പങ്കുവയ്ക്കുകയാണ് കാക്ക ചെയ്തത്.

ഓരോ ദിവസവും  വ്യത്യസ്തമായ പല തരം വീഡിയോകള്‍ ആണ് നാം  സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയുമൊക്കെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ കുറച്ച് ഏറെയാണ്. പലപ്പോഴും ജന്തുക്കള്‍ തമ്മിലുള്ള അടിയുടെ ചിത്രം നാം കാണാറുണ്ട്. എന്നാല്‍ അവയ്ക്കിടയിലും സൗഹൃദവും സഹജീവി സ്നേഹവുമൊക്കെ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. 

ഒരു കാക്ക ആണ് ഈ വീഡിയോയിലെ താരം. കാക്കകള്‍ മറ്റ് കാക്കകളുമായി ഭക്ഷണം പങ്കുവയ്ക്കാറുണ്ട്. അതില്‍ പുതുമയും ഇല്ല. എന്നാല്‍ ഇവിടെ തനിക്ക് കിട്ടിയ ഭക്ഷണം ഒരു തത്തയുമായി പങ്കുവയ്ക്കുകയാണ് കാക്ക ചെയ്തത്. ഇതിന്‍റെ വീഡിയോ ആണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. മരക്കൊമ്പില്‍ ഇരിക്കുന്ന കാക്കയെയും തത്തയെയും ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. കാക്കയുടെ വായില്‍ ഭക്ഷണവും ഉണ്ട്. കാക്ക തത്തയുടെ അടുത്ത് ചെന്നിട്ട് വായിലിരുന്ന ഈ ഭക്ഷണം മര കൊമ്പില്‍ വച്ചതിന് ശേഷം മാറി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തത്ത അതിനെ കൊത്തിയെടുത്ത് പറക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ഐ. എഫ്. എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇവര്‍ക്ക് പോലും പങ്കുവയ്ക്കാന്‍ സാധിക്കുന്നു പിന്നെ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 14 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. പലരും മനോഹരമായ കാഴ്ച എന്നാണ് കമന്‍റ് ചെയ്തത്. സഹജീവി സ്നേഹത്തിന്‍റെ ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ എന്നും പലരും അഭിപ്രായപ്പെട്ടു. 

 

 

Also Read: കൂറ്റന്‍ കടുവയെ വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന കാട്ടുനായ്ക്കള്‍; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'