നടക്കുന്ന ഓർക്കിഡ് പൂവോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Published : Jul 13, 2020, 07:19 PM ISTUpdated : Jul 13, 2020, 07:21 PM IST
നടക്കുന്ന ഓർക്കിഡ് പൂവോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Synopsis

ഏഷ്യയിലെ മഴക്കാടുകളിൽ കാണുന്ന  'തൊഴുകയ്യൻ' പ്രാണി വിഭാഗത്തിൽ പെട്ട ഇവയെ 'ഓർക്കിഡ് മാന്‍റിസ്' എന്നാണ് വിളിക്കുന്നത്. 

കണ്ടാല്‍ ഓർക്കിഡ് പൂവ്, പക്ഷേ അത് നടന്നു നീങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായ ഒരു വീഡിയോയിലെ ദൃശ്യമാണിത്.  ഇളം പിങ്കും വെള്ളയും കലർന്ന ഓർക്കിഡ്  പൂവ് പോലെ തോന്നുന്ന ഒരു പ്രാണിയാണ് വീഡിയോയിലെ താരം. 

ഏഷ്യയിലെ മഴക്കാടുകളിൽ കാണുന്ന  'തൊഴുകയ്യൻ' പ്രാണി വിഭാഗത്തിൽ പെട്ട ഇവയെ 'ഓർക്കിഡ് മാന്‍റിസ്' എന്നാണ് വിളിക്കുന്നത്. 'വാക്കിംങ് ഓർക്കിഡ്' എന്നും ഇവയെ വിളിക്കും.  ഇലയുടെ മുകളിലൂടെ നടക്കുകയാണ് ഈ ഓർക്കിഡ് മാന്‍റിസ്. 

 

 

ഇന്ത്യൻ ഫോറസ്‌റ്റ് സർ‌വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതുവരെ 42,300ഓളം പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ കമന്‍റുകളുമായി എത്തുകയും ചെയ്തു. 

 

 

Also Read: റോഡ് മുറിച്ചുകടക്കാൻ കാത്തു നിൽക്കുന്ന ആന; വൈറലായി വീഡിയോ...
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ