പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന തത്ത; വൈറലായി വീഡിയോ

Published : Jul 15, 2020, 04:01 PM ISTUpdated : Jul 15, 2020, 08:30 PM IST
പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന തത്ത; വൈറലായി വീഡിയോ

Synopsis

ഓരോ ടോണിനനുസരിച്ചാണ് കൊക്കാറ്റൂ തത്തയുടെ ഡാൻസ്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ പങ്കുവച്ചത്. 

ഡാന്‍സ് കളിക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ? ഫോണിലെ അലാം ടോണുകൾക്കനുസരിച്ച് ഡാന്‍സ് കളിക്കുന്ന ഒരു തത്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഓരോ ടോണിനനുസരിച്ചാണ് കൊക്കാറ്റൂ തത്തയുടെ ഡാൻസ്. ഫോണില്‍ ഓരോ ടോണ്‍ മാറ്റുമ്പോള്‍ അതനുസരിച്ച് നൃത്തം ചെയ്യുന്ന തത്തയെ വീഡിയോയില്‍ കാണാം. അലാം ടോണിന്‍റെ വേഗത അനുസരിച്ച് ശരീരം ഇളക്കി നൃത്തച്ചുവടുകള്‍ വയ്ക്കുന്ന തത്ത ഇതിനോടകം സോഷ്യല്‍ മീഡിയയിലെ താരമായി മാറി. 

തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചാപ്മാൻ പങ്കുവച്ച വീഡിയോ 24 മണിക്കൂർ തികയുന്നതിന് മുന്‍പുതന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. 26000ലധികം പേർ ലൈക്ക് ചെയ്ത വീഡിയോയ്ക്ക് നിരവധി കമന്‍റുകളും ലഭിച്ചു. 

 

Also Read: വ്യായാമം മുടക്കാത്ത മിടുക്കി; റോഡിലൂടെ ഓടുന്ന കുട്ടിയാന; വൈറലായി വീഡിയോ...
 

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"