മൃഗശാലയിലെ റോഡിലൂടെ ഓടുന്ന തീരെ ചെറിയ ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'സൂസ് ഓഫ് കര്‍ണാടക' ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. കര്‍ണാടകയിലെ മൈസൂര്‍ സൂവില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. മൃഗസംരക്ഷകനായ സോമുവിന്‍റെ പുറകെ ഓടുകയാണ് വേദവതി എന്ന കുട്ടിയാന.

തീരെ ചെറിയ കുട്ടിയാനയാണ് വേദവതി. 110 കിലോ മാത്രം ഭാരമുളള വേദവതിയെ ദിവസവും നടക്കാന്‍ കൊണ്ടുപോകുന്നത് മൃഗശാലയിലെ ജോലിക്കാരനായ സോമു തന്നെയാണ്. മൈസൂര്‍ സൂവില്‍ എത്തുമ്പോള്‍ വേദവതിക്ക് 89 കിലോ മാത്രമായിരുന്നു ഭാരം. രണ്ട് മാസം കൊണ്ടാണ് വേദവതിക്ക് 20 കിലോയോളം കൂടിയത്. 

വ്യായാമം ചെയ്യാന്‍ ഇഷ്ടമുള്ള വേദവതി സോമു പറയുന്നതൊക്കെ അനുസരിക്കുമെന്നും മൃഗശാലയുടെ അധികൃതര്‍ പറയുന്നു. ദിവസവും മൂന്ന് നേരാണ് ഈ മിടുക്കിയെ നടക്കാന്‍ കൊണ്ടുപോകുന്നത്. വേദവതിയുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വീഡിയോകള്‍ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി എത്തുകയും ചെയ്തു. 

 

Also Read: റോഡ് മുറിച്ചുകടക്കാൻ കാത്തു നിൽക്കുന്ന ആന; വൈറലായി വീഡിയോ...