സഞ്ചാരിയായ സ്ത്രീയുടെ തൊട്ടടുത്ത് കരടി, അനങ്ങാതെ നിന്നു; പിന്നീട് സംഭവിച്ചത്...

Published : Jul 20, 2020, 01:31 PM ISTUpdated : Jul 20, 2020, 04:44 PM IST
സഞ്ചാരിയായ സ്ത്രീയുടെ തൊട്ടടുത്ത് കരടി, അനങ്ങാതെ നിന്നു; പിന്നീട് സംഭവിച്ചത്...

Synopsis

സഞ്ചാരിയുടെ തൊട്ടടുത്ത് നിന്നുകൊണ്ട് കരടി തലയിൽ തലോടുകയാണ്. മെക്സിക്കോയിലാണ് സംഭവം നടന്നത്. 

വിനോദസഞ്ചാരികളെ മുൾമുനയിൽ നിർത്തിയ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സഞ്ചാരിയുടെ തൊട്ടടുത്ത് നിന്നുകൊണ്ട് കരടി തലയിൽ തലോടുകയാണ്. മെക്സിക്കോയിലാണ് സംഭവം നടന്നത്. 

റോഡിനരികില്‍ നിന്ന മൂന്ന് സഞ്ചാരികളില്‍ ഒരാളുടെ അടുത്തുവന്ന് പിൻകാലുകളിൽ ഉയർന്നു നിന്ന് അവരുടെ മുടിയിൽ തലോടുന്ന കരടിയെ ആണ് വീഡിയോയില്‍ കാണുന്നത്. യുവതി അനങ്ങാതെ നില്‍ക്കുകയാണ്. പല തവണ കരടി യുവതിയുടെ തലമുടിയില്‍ പിടിക്കുന്നുണ്ട്. ഒപ്പം മണം പിടിക്കുകയും ചെയ്യുന്നുണ്ട്.  എന്നാല്‍ പേടി ഒട്ടും പുറത്തു കാണിക്കാതെ തന്‍റെ മുടിയില്‍ തഴുകുന്ന കരടിയുമായി സെല്‍ഫി എടുക്കാനും യുവതി മറന്നില്ല. 

യുവതിയുടെ കാലുകളിലും കരടി സ്പര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഉപദ്രവിക്കാതെ കരടി മടങ്ങിയതോടെ സഞ്ചാരികൾ പതിയെ സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ...

Also Read: ഭക്ഷണം കഴിച്ചു, ഇനി കുറച്ച് വെള്ളം കുടിച്ചാലോ? വൈറലായി പെരുമ്പാമ്പിന്‍റെ വീഡിയോ...

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ