പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഒരേസമയം പരിഭ്രാന്തിയും കൗതുകവുമാണ് നമുക്ക് തോന്നുക. അതുകൊണ്ടുതന്നെയാണ് പാമ്പുകളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പെരുമ്പാമ്പിന്‍റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.  ഒരു വെള്ളക്കെട്ടിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. പകുതി ഭാഗം വെള്ളക്കെട്ടിന്റെ കൈവരിക്ക് മുകളിലൂടെ കടന്നെങ്കിലും ബാക്കി പകുതി കൂടെ വെള്ളക്കെട്ടിലാക്കാൻ പരിശ്രമിക്കുകയാണ് ഈ പെരുമ്പാമ്പ്. എന്നാല്‍ ശ്രമം പരാജയപ്പെടുകയാണ്. കാരണം മറ്റൊന്നുമല്ല, കുറച്ച് മുൻപാണ് ആശാന്‍ ഭക്ഷണം കഴിച്ചത്. പെരുമ്പാമ്പിന്റെ വയർ വീർത്തിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

 

 

ഭക്ഷണം കഴിച്ചതിന് ശേഷം വെള്ളം കുടിക്കുകയാണ് ഈ പെരുമ്പാമ്പ്. ശേഷം ഒന്ന് വെള്ളത്തില്‍ കിടന്ന് ശരീരം തണുപ്പിച്ചാല്‍ കൊള്ളാമെന്നും അവയ്ക്ക് ആഗ്രഹം ഉണ്ട്. എന്നാല്‍ ശരീരത്തിന്‍റെ പിന്‍ഭാഗം വെള്ളക്കെട്ടിലേയ്ക്ക് കയറ്റാന്‍ പെരുമ്പാമ്പിന് കഴിയുന്നില്ല. 1 മിനിറ്റ് 36 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയിൽ പെരുമ്പാമ്പ് പലതവണ വെള്ളത്തിലിറങ്ങാൻ പരിശ്രമിക്കുന്നതും കാണാം. 

'മൃഷ്ടാന ഭോജനം കഴിഞ്ഞു സ്വയം തണുപ്പിക്കാൻ ശ്രമിക്കുന്ന പെരുമ്പാമ്പ്' എന്ന ക്യാപഷനോടെയാണ് സുശാന്ത നന്ദ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Also Read: വാവ സുരേഷിന് വെല്ലുവിളിയാകുമോ? മാസ്ക് ധരിച്ച് പാമ്പിൻകുഞ്ഞിനെ ലാളിക്കുന്ന ടൊവീനോ; വീഡിയോ...