അച്ഛനുണ്ടല്ലോ കൂടെ... ഹൃദയം തൊടും ഈ വീഡിയോ

Published : Feb 12, 2020, 09:07 AM ISTUpdated : Feb 12, 2020, 09:32 AM IST
അച്ഛനുണ്ടല്ലോ കൂടെ... ഹൃദയം തൊടും ഈ വീഡിയോ

Synopsis

തിര വരുമ്പോൾ മകനെ ഉയർത്തിയും താഴ്ത്തിയും കളിപ്പിക്കുകയാണ് അച്ഛൻ. കാണുന്നവരുടെ കണ്ണിലൊരു നീർത്തുള്ളി നിറയും ഈ കാഴ്ച കാണുമ്പോൾ. 

വിധി തോൽപിച്ചു കളഞ്ഞാലും പ്രിയപ്പെട്ടവർ കൂടെയുണ്ടെങ്കിൽ ഏത് തോൽവിയെയും ചിരിച്ചു കൊണ്ട് നേരിടാം. അത്തരമൊരു കാഴ്ചയാണിത്. കടൽ കാണുകയാണ് ഒരച്ഛനും മകനും. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ആ കുഞ്ഞ് കടലിനെ ഇത്രയടുത്ത് കാണുന്നതകും തൊട്ടുനോക്കുന്നതും. തിര വന്ന് കാലിൽ തൊടുമ്പോൾ അവന്റെയൊരു സന്തോഷം കാണേണ്ടത് തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു മകനും അച്ഛനുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ സന്തോഷക്കാഴ്ച. 

"

തിര വരുമ്പോൾ മകനെ ഉയർത്തിയും താഴ്ത്തിയും കളിപ്പിക്കുകയാണ് അച്ഛൻ. കാണുന്നവരുടെ കണ്ണിലൊരു നീർത്തുള്ളി നിറയും ഈ കാഴ്ച കാണുമ്പോൾ. സന്തോഷവും സങ്കടവും തുളുമ്പുന്ന ഈ കാഴ്ചകൾ ചിലപ്പോഴൊക്കെ വല്ലാതെ ഹൃദയം തൊടും. അകലെ നിന്നും മാത്രം കാണാൻ സാധിച്ചിട്ടുള്ള കടൽ തിരകളെ അച്ഛന്റെ കരങ്ങളിലൂടെ അറിയുന്നതിന്റെ സന്തോഷം ആ കുരുന്നിന്റെ മുഖത്ത് കാണാം. ആരൊക്കെയാണ് ഈ അച്ഛനും മകനും എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. കണ്ണു നിറയാതെ ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയില്ല എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം എണ്ണായിരത്തിലധികം പേരാണ് വീഡിയോയ്ക്ക് സ്നേഹവും ഇഷ്ടവും അറിയിച്ചിരിക്കുന്നത്. രണ്ടായിരത്തോളം പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി
World Smile Day 2026 : ചിരിക്കാൻ മറക്കേണ്ട ; ഇന്ന് ലോക പുഞ്ചിരി ദിനം