Viral Video: ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നീട് സംഭവിച്ചത്; വൈറലായി വീഡിയോ

Published : Aug 27, 2022, 12:51 PM ISTUpdated : Aug 27, 2022, 12:56 PM IST
Viral Video: ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നീട്  സംഭവിച്ചത്; വൈറലായി വീഡിയോ

Synopsis

 രണ്ട് കൊമോഡോ ഡ്രാഗണുകളുടെ അതായത് വൈൽഡ് മോണിറ്റർ ലിസാർഡിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  പരസ്പരം ഏറ്റുമുട്ടുകയാണ് രണ്ട് കൊമോഡോ ഡ്രാഗണുകളും.

വന്യമൃഗങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ പേടിയും അറപ്പും തോന്നിയേക്കാം. 

ഇപ്പോഴിതാ രണ്ട് കൊമോഡോ ഡ്രാഗണുകളുടെ അതായത് വൈൽഡ് മോണിറ്റർ ലിസാർഡിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  പരസ്പരം ഏറ്റുമുട്ടുകയാണ് രണ്ട് കൊമോഡോ ഡ്രാഗണുകളും. നടുറോഡിലുള്ള ഇവരുടെ തമ്മിത്തല്ല്‌ ഗതാഗതം തടസ്സപ്പെടുന്നതായും വീഡിയോയില്‍ കാണാം. 

 

ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 30 മിനിറ്റോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്.  എന്നാൽ ഇരുവരും തമ്മിൽ നിൽക്കുന്നത് കണ്ടാൽ ഇവർ പരസ്പരം സ്നേഹിക്കുകയാണെന്നേ തോന്നൂ. എന്തായാലും സംഭവം ഹിറ്റായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  വീഡിയോ തായ്‌ലൻഡിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 

Also Read: മകനെ 'ജനഗണമന' പഠിപ്പിക്കുന്ന കൊറിയൻ അമ്മ; വൈറലായി വീഡിയോ

യുവതിയുടെ ഫ്രഞ്ച് ഫ്രൈസ് കട്ടെടുക്കുന്ന നായ; രസകരമായ വീഡിയോ

വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്.  യജമാനനോട് അത്രയധികം  കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. നായകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്. ഇവിടെ ഒരു നായ്ക്കും പ്രിയം ഫ്രഞ്ച് ഫ്രൈസിനോടാണ്. യുവതിയുടെ  ഫ്രഞ്ച് ഫ്രൈസ് കട്ടെടുക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. വീടിനുള്ളില്‍ മേശയില്‍ വച്ചരിക്കുന്ന  ഫ്രഞ്ച് ഫ്രൈസ് ആണ് യുവതി കാണാതെ നായ കട്ടെടുത്ത് കഴിക്കുന്നത്. 

യുവതി തന്നെ നോക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷമാണ് നായ  ഫ്രഞ്ച് ഫ്രൈസ് എടുക്കുന്നത്. ഇതൊന്നും കാണാത്ത മട്ടില്‍ പുറകില്‍ നില്‍ക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 1.5 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. 

PREV
click me!

Recommended Stories

മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്
അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍