കിം എന്ന യുവതിയാണ് തന്‍റെ മകനെ 'ജനഗണമന' പഠിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

തന്‍റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ 'ജനഗണമന' പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ പറഞ്ഞുക്കൊടുക്കുന്നത് അതേപടി ഏറ്റു ചൊല്ലുകയാണ് ഈ മകന്‍. 

കിം എന്ന യുവതിയാണ് തന്‍റെ മകനെ 'ജനഗണമന' പഠിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ദക്ഷിണ കൊറിയയിൽ താമസിക്കുന്ന കിമ്മിന്റെ ഭർത്താവ് ഇന്ത്യക്കാരന്‍ ആണ്. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കിമ്മിനെയോർത്ത് അഭിമാനം തോന്നുന്നുവെന്നും എത്ര മനോഹരമായാണ് കിം ഹിന്ദി പറയുന്നതെന്നുമൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്‍റുകള്‍. 

View post on Instagram

ഇതിനു മുമ്പ് ഇന്ത്യൻ വിഭവങ്ങളായ ആലു പക്കോഡയും റോട്ടിയുമൊക്കെയുണ്ടാക്കിയും മകനെ ഹിന്ദി പഠിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു കിം. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: 'അച്ചോടാ കുഞ്ഞുവാവേ..'; കോടിയിലധികം പേര്‍ കണ്ട വീഡിയോ