അവിടെ പാറക്കെട്ടിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; ഇവിടെ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു; പിന്നീട് സംഭവിച്ചത്...

Published : Nov 11, 2021, 03:35 PM ISTUpdated : Nov 11, 2021, 03:40 PM IST
അവിടെ പാറക്കെട്ടിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; ഇവിടെ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു; പിന്നീട് സംഭവിച്ചത്...

Synopsis

വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ടെങ്കിലും യുവതലമുറയെ ഇത്തൊന്നും ബാധിക്കാറില്ല.  

കാലം മാറിയതോടെ ഇന്ന് വിവാഹ (Wedding) സങ്കല്‍പങ്ങളും മാറി. സേവ് ദ ഡേറ്റ് (Save the date), പ്രീ വെഡ്ഡിങ് (Pre wedding) ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട് (post wedding photoshoot)... അങ്ങനെ പോകുന്നു ഇപ്പോഴത്തെ ട്രെന്‍ഡ് (Trend). വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ (photoshoots) സോഷ്യല്‍ മീഡിയയില്‍ (social media) തരംഗമായി കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ടെങ്കിലും യുവതലമുറയെ ഇത്തൊന്നും ബാധിക്കാറില്ല.  മോഡലുകളെക്കാളും നടീനടന്മാരെക്കാളും മനോഹരമായി പോസ് ചെയ്തും അഭിനയിച്ചുമാണ് വധൂവരന്മാര്‍ സംഭവം കളറാക്കുന്നത്. 

അത്തരത്തിലൊരു പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രീവെഡ്ഡിങ് ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ വധൂവരന്മാർ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡിൽ നവംബർ 9ന് ആണ് സംഭവം നടന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു ഇവര്‍. എന്നാല്‍ അടുത്തുള്ള ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ജലനിരപ്പ് ഉയരുകയും സംഘം കുടുങ്ങുകയുമായിരുന്നു.

 

വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും ഇവരുടെ സുഹൃത്തുക്കളായ ഹിമാൻഷുവിനും മിലാനും ഫോട്ടോഗ്രഫർക്കും ഒപ്പമാണ് ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിന് എത്തിയത്. എന്നാൽ ഇതിനിടെ റാണ പ്രതാപ് സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ജലനിരപ്പ് അതിവേഗം ഉയരുകയും ചെയ്തു. ഫോട്ടോഗ്രഫർക്ക് അല്ലാതെ മറ്റാർക്കും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാനായില്ല.

 

അങ്ങനെ ഫോട്ടോഗ്രഫർ വിവരം അറിയിച്ചതിനെത്തുടർന്നു പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി, മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബാക്കിയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. 

 

Also Read:  മാട്രിമോണിയല്‍ സൈറ്റില്‍ ആളുകള്‍ ആദ്യം ശ്രദ്ധിക്കുന്നതെന്ത്?

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ