ബ്യൂട്ടിപാര്‍ലറില്‍ മസാജും സ്പായും ആസ്വദിക്കുന്ന പൂച്ച; വൈറലായി വീഡിയോ

By Web TeamFirst Published Nov 1, 2022, 8:27 AM IST
Highlights

മനുഷ്യനുമായി ഏറെ ഇണങ്ങിക്കഴിയുന്ന ജീവികളാണ് പൂച്ചകള്‍. ഇത്തരമൊരു വളര്‍ത്തു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂച്ചയുടെ സംരക്ഷകയായ ഫിഫി ഫുറയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യൽ മീഡിയയിലൂടെ  കാണുന്നത്. അവയില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടാകും.  ഇപ്പോഴിതാ അത്തരമൊരു രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മനുഷ്യനുമായി ഏറെ ഇണങ്ങിക്കഴിയുന്ന ജീവികളാണ് പൂച്ചകള്‍. ഇത്തരമൊരു വളര്‍ത്തു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂച്ചയുടെ സംരക്ഷകയായ ഫിഫി ഫുറയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് കരീം ഖാലിലനൊപ്പമാണ് ഫിഫി ഈ ഇന്‍സ്റ്റഗ്രാം പേജ് നടത്തുന്നത്. ആസ്വദിച്ച് സ്പാ ചെയ്യുന്ന ചേസ് എന്ന തങ്ങളുടെ പൂച്ചയുടെ വീഡിയോ ആണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സ്പാ ദിനം ആസ്വദിക്കുന്ന ചേസ് എന്ന കാപ്ഷനോടെയാണ് ഫിഫി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മസാജ്, ഫേസ് പാക്ക്, ഫേസ് റോളര്‍, സ്പാ എന്നിവയെല്ലാം ചേസ് ആസ്വദിക്കുന്നത് ആണ് വീഡിയോയില്‍ കാണുന്നത്. കൈ- കാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അവസാനം വെള്ളരിക്ക മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍വച്ചിരിക്കുന്ന പൂച്ചയെയും കാണാം. ഇതുവരെ എട്ട് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ചേസിനെ കണ്ടിട്ട് അസൂയ തോന്നുന്നുവെന്നാണ് ഒരാള്‍ കമന്‍റ്  ചെയ്തത്. ഈ പൂച്ചയുടെ ഒരു ഭാഗ്യം എന്നാണ് മറ്റൊരാളുടെ കമന്‍റ്. 

 

അടുത്തിടെ മറ്റൊരു മിടുക്കന്‍ പൂച്ചയുടെ വീഡിയോയും  സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വഴിയോര കച്ചവടക്കാരുടെ പൈസ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ബോക്സിനുള്ളിൽ കിടക്കുന്ന പൂച്ചക്കുട്ടിയാണ്  വീഡിയോ ആണ് വൈറലായത്. 'കാഷ്യർ' എന്ന പോലെ പൈസയ്ക്കു നടുവിൽ കിടക്കുകയാണ് ആശാന്‍. ബോക്സിനുള്ളിൽ നിന്നും ആരെങ്കിലും പൈസ എടുക്കാൻ ശ്രമിച്ചാൾ പൂച്ചക്കുഞ്ഞിന്‍റെ സ്വാഭാവം മാറും. ആള്‍ അക്രമാസക്തനാകും, ചിലപ്പോള്‍ കൈയില്‍ ഒരു കടിയും തരും. യോദ ഫോർ എവർ എന്ന ട്വിറ്റർ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  ബോക്സിനുള്ളിൽ നിന്നും പൈസയെടുക്കാൻ ശ്രമിച്ച കൈയിൽ കടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കാഷ്യർ പൂച്ചക്കുട്ടി വൈറലാവുകയും ചെയ്തു. 

Also Read: നായ്ക്കുട്ടിയെ കെട്ടിപ്പിടിച്ച് പൂച്ച; മനോഹരം ഈ വീഡിയോ

click me!