മൂര്‍ഖന്‍ പാമ്പുകളെ കയ്യിൽ പിടിച്ച് നൃത്തം ചെയ്ത സ്ത്രീകള്‍ അറസ്റ്റില്‍; വീഡിയോ

Published : Oct 13, 2019, 05:31 PM ISTUpdated : Oct 13, 2019, 05:32 PM IST
മൂര്‍ഖന്‍ പാമ്പുകളെ കയ്യിൽ പിടിച്ച് നൃത്തം ചെയ്ത സ്ത്രീകള്‍ അറസ്റ്റില്‍; വീഡിയോ

Synopsis

മൂർഖൻ പാമ്പുകളെ കയ്യിൽ പിടിച്ച്  നൃത്തം ചെയ്ത രണ്ട്  സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . 

മൂർഖൻ പാമ്പുകളെ കയ്യിൽ പിടിച്ച്  നൃത്തം ചെയ്ത രണ്ട്  സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലാണ് സംഭവം നടന്നത്.  വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.  

 12 വയസ്സുകാരി ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് നടപടിയെടുത്തത്. പരമ്പരാഗത നൃത്തരൂപമായ ഗാര്‍ബയാണ് അഞ്ചുപേരടങ്ങുന്നം സംഘം അവതരിപ്പിച്ചത്.   ഇവരില്‍ മൂന്ന് പേര്‍ മൂര്‍ഖന്‍ പാമ്പുകളുമായാണ് നൃത്തം അവതരിപ്പിച്ചത്. ഒരു കൈയില്‍ പാമ്പിന്‍റെ വാല് പിടിച്ച്, മറ്റേ കൈയില്‍ വാള്‍ ഉയര്‍ത്തിയായിരുന്നു ഒരു സ്ത്രീ നൃത്തം ചെയ്തത്. പാമ്പ് പിടയുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

ക്രിസ്മസ് കാലത്ത് തരംഗമായി 'ക്രാക്കർ' സ്നാക്സുകൾ; ജെൻ സി സ്റ്റൈലിൽ ഇതാ ചില വെറൈറ്റി വിഭവങ്ങൾ
വെളുത്ത പാടുകളും ഡ്രൈ സ്കിന്നും ഇനി വേണ്ട; ഇതാ ചില 'ഹോം മെയ്ഡ്' സ്കിൻ കെയർ ടിപ്‌സ്