'ഈ ബാത്ത്‍റൂമിനുള്ളില്‍ താമസിക്കാൻ ആളുകള്‍ ആഗ്രഹിക്കും'; രസകരമായ വീഡിയോ

Published : Aug 25, 2023, 12:34 PM IST
'ഈ ബാത്ത്‍റൂമിനുള്ളില്‍ താമസിക്കാൻ ആളുകള്‍ ആഗ്രഹിക്കും'; രസകരമായ വീഡിയോ

Synopsis

നമുക്ക് നേരിട്ട് പോയി കാണാൻ കഴിയാത്തതോ അനുഭവിക്കാൻ കഴിയാത്തതോ ആയ കാഴ്ചകളും അനുഭവങ്ങളുമെല്ലാമായിരിക്കും അധികവും ട്രാവല്‍ വീഡിയോകളില്‍ കാണുക. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അധികവും യാത്ര, ഭക്ഷണം എന്നിവയെല്ലാമായി ബന്ധപ്പെട്ട് വരുന്നതായിരിക്കും. 

യാത്രകളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ അവ കാണാൻ തന്നെ അധികപേര്‍ക്കും കൗതുകമാണ്. നമുക്ക് നേരിട്ട് പോയി കാണാൻ കഴിയാത്തതോ അനുഭവിക്കാൻ കഴിയാത്തതോ ആയ കാഴ്ചകളും അനുഭവങ്ങളുമെല്ലാമായിരിക്കും അധികവും ട്രാവല്‍ വീഡിയോകളില്‍ കാണുക. 

ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ. ഒരു ബാത്ത്റൂം ആണ് ഈ വീഡിയോയില്‍ വ്ളോഗര്‍ കാണിക്കുന്നത്. തീര്‍ച്ചയായും ഏവരിലും സംശയം വരാം, എന്താണ് ബാത്ത്റൂമിലൊക്കെ ഇത്രമാത്രം കാണാൻ എന്ന്. 

എന്നാല്‍ കേട്ടോളൂ, ഇതല്‍പം വ്യത്യസ്തമായൊരു ബാത്ത്റൂം ആണ്. കണ്ടുകഴിഞ്ഞാല്‍ തന്നെ ബാത്ത്റൂമാണെന്ന് തോന്നുകയില്ല. മറിച്ച് ഒരു കൊട്ടാരത്തിന്‍റെ ഭാഗമാണെന്നേ തോന്നൂ. അത്രയും അലങ്കരിച്ച്, ആഡംബരത്തോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പുറമെ നിന്നുള്ള കാഴ്ച തന്നെ നമ്മെ സ്തംഭിപ്പിക്കുന്നതാണ്. അതിലും അത്ഭുതം തോന്നും ഇതിന്‍റെ അകം കാണുമ്പോള്‍. 

കണ്ണ് മഞ്ഞച്ചുപോകുന്ന വിധത്തില്‍ ഗോള്‍ഡൻ നിറത്തില്‍ ഘനഗാംഭീര്യത്തോടെയുള്ള ഡിസൈനുകളോട് കൂടിയ ചുവരുകള്‍. കണ്ണാടികളും വാഷ് ഏരിയയുമെല്ലാം കണ്ടാല്‍ അവിടെ തന്നെ കൂടാൻ തോന്നുമെന്നാണ് വീർഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. ഈ ബാത്ത്റൂം കാണാനായി മാത്രം നിരവധി വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ടത്രേ.

തായ്‍ലൻഡിലാണത്രേ ഈ അതിശയിപ്പിക്കുന്ന ബാത്ത്റൂമുള്ളത്. വ്ളോഗര്‍ വീഡിയോ എടുക്കുന്ന സമയത്ത് തന്നെ അവിടെ പ്രത്യേകതകളോടുകൂടിയ ബാത്ത്റൂം കാണാനെത്തിയ സന്ദര്‍ശകരെ കാണാം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നതും.

വീഡിയോ കാണാം...

 

Also Read:- ഹൃദയം തൊടും കുഞ്ഞ് പക്ഷിയുടെ ഈ കാഴ്ച; വീഡിയോ കണ്ടുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ