ഇത് തണ്ണിമത്തൻ കൊണ്ടുള്ള വ്യായാമം; വീഡിയോയുമായി ഫിറ്റ്‌നസ് ഫ്രീക്ക് മിലിന്ദ് സോമന്‍

Published : May 05, 2021, 09:26 AM ISTUpdated : May 05, 2021, 09:50 AM IST
ഇത് തണ്ണിമത്തൻ കൊണ്ടുള്ള വ്യായാമം; വീഡിയോയുമായി ഫിറ്റ്‌നസ് ഫ്രീക്ക് മിലിന്ദ് സോമന്‍

Synopsis

അടുത്തിടെ കൊവിഡ് മുക്തനായ  മിലിന്ദിന്‍റെ  ഏറ്റവും പുത്തന്‍ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

മോഡല്‍, നടന്‍, നിര്‍മാതാവ് എന്നിങ്ങനെ പല തലങ്ങളിലും തിളങ്ങിയ താരമാണ് മിലിന്ദ് സോമന്‍. എന്നാല്‍ കുറച്ചുനാളുകളായി ഈ 55കാരന്‍ വാര്‍ത്തകളിലിടം നേടുന്നത് ഫിറ്റ്‌നസ് സ്റ്റാറായിട്ടാണ്. ഫിറ്റ്‌നസ് ഫ്രീക്കായ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 

താരത്തിന്‍റെ 'വര്‍ക്കൗട്ട് പാര്‍ട്ണര്‍' 29കാരിയായ ഭാര്യ അങ്കിത കന്‍വാര്‍ ആണ്. അടുത്തിടെ കൊവിഡ് മുക്തനായ  മിലിന്ദിന്‍റെ  ഏറ്റവും പുത്തന്‍ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  ഇവിടെ തണ്ണിമത്തൻ ആണ് വര്‍ക്കൗട്ട് 'പ്രൊപര്‍ട്ടി'യായി അദ്ദേഹം  ഉപയോഗിക്കുന്നത്. 

 

വര്‍ക്കൗട്ട്  വീഡിയോ മിലിന്ദ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 36 മണിക്കൂര്‍ താന്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നും വീഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. സ്ട്രെസ് കുറയ്ക്കാന്‍ ഇത് സഹായിച്ചു. കൂടാതെ വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി കൂട്ടുമെന്നും ആരോഗ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. 

Also Read: 'ഇത് ശരീരഭാരം കുറയ്ക്കാനുള്ള സമയം'; വർക്കൗട്ട് വീഡിയോയുമായി നേഹ കക്കര്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം