പങ്കാളി പറയുന്നത് മനസിലാകുന്നില്ലേ? ഇതാ ചില വഴികളുണ്ട് !

Web Desk   | others
Published : Jan 06, 2020, 11:37 AM ISTUpdated : Jan 06, 2020, 11:40 AM IST
പങ്കാളി പറയുന്നത് മനസിലാകുന്നില്ലേ? ഇതാ ചില വഴികളുണ്ട് !

Synopsis

രണ്ടുപേര്‍ തമ്മിലുളള ബന്ധത്തിന് ഏറ്റവും അത്യാവിശ്യം വേണ്ടത്  നല്ല രീതിയിലുള്ള സംസാരമാണ്. ആരോഗ്യപരമായ ആശയവിനിമയം അത് ഏതൊരു ബന്ധത്തിലും  വേണ്ടതാണ്. 

രണ്ടുപേര്‍ തമ്മിലുളള ബന്ധത്തിന് ഏറ്റവും അത്യാവിശ്യം വേണ്ടത് നല്ല രീതിയിലുള്ള സംസാരമാണ്. ആരോഗ്യപരമായ ആശയവിനിമയം അത് ഏതൊരു ബന്ധത്തിലും  വേണ്ടതാണ്. പങ്കാളി പറയുന്നത് മനസിലാകുന്നില്ല എങ്കില്‍ നിങ്ങള്‍ക്കിടയില്‍ നല്ല രീതിയിലുള്ള സംസാരമില്ല. പ്രണയത്തിലായാലും വിവാഹത്തിലായാലും പങ്കാളിയുമായുള്ള ബന്ധം വിജയകരമാകാന്‍ അത് ആവശ്യമാണ്. 

എങ്ങനെ പങ്കാളിയുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്താം?  ഈ വിഷയത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ലേഖനത്തില്‍ പറയുന്നത് എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ബന്ധം പുതുമയോടെയും കെട്ടുറുപ്പോടെയും നിലനില്‍ക്കാന്‍ തുറന്ന ആശയവിനിമയമാണ് വേണ്ടത്. തന്‍റെ വ്യക്തിത്വം എന്താണെന്ന് പങ്കാളിക്ക് മനസ്സിവാകണം.  അത്തരത്തിലാകണം സംസാരിക്കേണ്ടതും പെരുമാറേണ്ടതും. നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും കൃത്യമായി പങ്കാളിയോട് പറയണം. തുറന്ന് എന്തും സംസാരിക്കുന്ന ബന്ധം ദൃഢമായിരിക്കുമത്രേ. 

രണ്ട്...

തെറ്റുദ്ധാരണകളാണ് പലപ്പോഴും പല ബന്ധത്തെയും മോശമായി ബാധിക്കുന്നത്. അതിനാല്‍ പറയാനുള്ളത് മുഖത്ത് നോക്കി പറയണം. പങ്കാളിയില്‍ നിന്നും എന്താണ് അങ്ങോട്ടും ഇങ്ങോട്ടും പ്രതിക്ഷീക്കുന്നതെന്ന് രണ്ടുപേര്‍ക്കും കൃത്യമായി ധാരണയുണ്ടാകണം. അത്തരം കാര്യങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുമമ്പോള്‍ തന്നെ പകുതി പ്രശ്നങ്ങളും മാറിക്കിട്ടും. 

മൂന്ന്...

നമ്മുക്ക് പല തരത്തിലുള്ള വികാരങ്ങള്‍ ഉണ്ടാകാം. പെട്ടെന്ന് ദേഷ്യം വരാം , സങ്കടം വരാം, അസംതൃപ്തിയുണ്ടാകാം.. അത്തരം കാര്യങ്ങളൊക്കെ നിങ്ങള്‍ പറയാതെ നിങ്ങളുടെ പങ്കാളി മനസ്സിലാക്കണം എന്നുപറയുന്നത് ശരിയായ രീതിയല്ല. എന്തും തുറന്നുസംസാരിക്കാതെ ഒരു വഴിയുമില്ല. 

നാല്...

പങ്കാളിക്ക് പറയാനുളളതുകൂടി കേള്‍ക്കാനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടാകണം.  അയാള്‍ക്ക് തിരിച്ച് സംസാരിക്കാനുള്ള അവസരങ്ങള്‍ നല്‍കണം.  നല്ലൊരു ആശയവിനിമയത്തിന്‍റെ അടിസ്ഥാനം രണ്ടുപേര്‍ തമ്മിലുളള ശരിയായ ആശയവിനിമയമാണ്. ഒരാള്‍ക്ക് മാത്രം സംസാരിക്കാനുളള വേദിയാക്കരുത്. 

അഞ്ച്...

ഏത് ബന്ധമായാലും ചെറിയ ചില പ്രശ്നങ്ങളൊക്കെയുണ്ടാകാം. അത്തരം പ്രശ്നങ്ങള്‍ സംസാരിച്ചുതന്നെ തീര്‍ക്കാന്‍ ശ്രമിക്കുക. കഴിയുന്നതും കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്യാതെ ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാം.

ആറ്...

സമയം വളരെ പ്രധാനമാണ്. നിങ്ങള്‍ സ്നേഹിക്കുന്നയാള്‍ക്ക് വേണ്ടി കുറച്ചുസമയം മാറ്റിവെയ്ക്കുകയാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം.

 
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ