Wedding : വിവാഹദിനത്തില്‍ വെട്ടിത്തിളങ്ങാം; ഇതാ ചില ടിപ്‌സ്...

Web Desk   | others
Published : Dec 16, 2021, 09:29 PM IST
Wedding : വിവാഹദിനത്തില്‍ വെട്ടിത്തിളങ്ങാം; ഇതാ ചില ടിപ്‌സ്...

Synopsis

മിക്കപ്പോഴും വിവാഹം അടുക്കുമ്പോഴേക്ക് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമൊടുവില്‍ വധുവോ വരനോ ആകട്ടെ, ക്ഷീണിക്കുകയാണ് ചെയ്യുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്

വിവാഹമെന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെയും പ്രധാനപ്പെട്ട ഘട്ടമാണ്. വിവാഹദിനത്തില്‍ ( Wedding Day ) ഓരോരുത്തരും അവരവരുടെ അഭിരുചി പ്രകാരം ഭംഗിയായി സ്വയം അവതരിപ്പിക്കാനാഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ചെറുതോ വലുതോ ആയ ചടങ്ങാകട്ടെ, വധുവിനെയും വരനെയും ( Bride and Groom ) സംബന്ധിച്ച് അത് അത്രയും സവിശേഷമായ ദിനം തന്നെയാണ്. 

എന്നാല്‍ മിക്കപ്പോഴും വിവാഹം അടുക്കുമ്പോഴേക്ക് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമൊടുവില്‍ വധുവോ വരനോ ആകട്ടെ, ക്ഷീണിക്കുകയാണ് ചെയ്യുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

വിവാഹദിവസം ഉന്മേഷത്തോടെയും അഴകോടെയുമിരിക്കാന്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. പ്രത്യേകിച്ച് ചര്‍മ്മ പരിപാലനത്തിനാണ് ഏറെ പ്രാധാന്യം നല്‍കേണ്ടത്. ഒപ്പം തന്നെ ജീവിതരീതികളും ആരോഗ്യകരമാക്കി നിര്‍ത്തേണ്ടതുണ്ട്. ഇതിന് സഹായകമാകുന്ന ചില 'ടിപ്‌സ്' ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

രാവിലെ ഉണര്‍ന്നയുടന്‍ മുഖം ക്ലെന്‍സ് ചെയ്യുകയും സിറവും മോയിസ്ചറൈസറും സണ്‍സ്‌ക്രീനും ഉപയോഗിക്കുകയും വേണം. ഈ സ്‌കിന്‍ കെയര്‍ റൂട്ടീന്‍ വിവാഹത്തിന് മാസങ്ങള്‍ മുമ്പ് തന്നെ ചെയ്ത് തുടങ്ങുക. ക്ലെന്‍സര്‍ മുഖത്തെ എണ്ണമയമകറ്റാനും മേക്കപ്പിന്റെ അവശേഷിപ്പുകളോ മറ്റ് അഴുക്കോ അകറ്റാനുമാണ് സഹായിക്കുക. 

സിറം മുഖചര്‍മ്മത്തിന് തിളക്കമേകാനും ചുളിവുകളും മറ്റും വരാതിരിക്കാനും സഹായകമാണ്. സണ്‍സ്‌ക്രീന്‍ ആകട്ടെ, പുറത്തുനിന്ന് ചര്‍മ്മത്തിന് കേടുപാടുകളേല്‍പിക്കാവുന്ന ഒരു പിടി ഘടകങ്ങളെയും ചെറുക്കുന്നു. മോയിസ്ചറൈസര്‍ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മം മൃദുലമാകാനുമാണ് ഉപയോഗിക്കുന്നത്. 

രാത്രിയിലാണെങ്കില്‍, മേക്കപ്പ് മാറ്റാതെ ഒരു കാരണവശാലും ഉറങ്ങാന്‍ കിടക്കരുത്. കിടക്കും മുമ്പ് മുഖം ക്ലെന്‍സ് ചെയ്ത ശേഷം 'അണ്ടര്‍ ഐ സിറം' കൂടി ഉപയോഗിക്കുക. 

രണ്ട്...

നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്താണോ, അതുതന്നെയാണ് നമ്മള്‍ എന്ന് പറയാം. അത്രയും പ്രധാനമാണ് ഡയറ്റ്. അതിനാല്‍ തന്നെ, കാണാന്‍ ഭംഗിയോടെയും തിളക്കത്തോടെയുമിരിക്കാനും ഉന്മേഷത്തോടെയിരിക്കാനും നല്ലൊരു ഡയറ്റ് പിന്തുടരുക. ഭക്ഷണം മിതപ്പെടുത്തുന്ന ഡയറ്റല്ല, മറിച്ച് നമ്മെ പരിപോഷിപ്പിക്കുന്ന തരം ഡയറ്റ് തെരഞ്ഞെടുക്കുക 

മൂന്ന്...

ആവശ്യമെങ്കില്‍ സപ്ലിമെന്റുകളും ഉപയോഗിക്കാവുന്നതാണ്. ഇതിന് ഡോക്ടറുടെ നിര്‍ദേശം നിര്‍ബന്ധമായും തേടുക. 

നാല്...

ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക. 

രാത്രിയില്‍ ഉറക്കം ശരിയായില്ലെങ്കില്‍ പകല്‍ അല്‍പസമയം കിടന്ന് ക്ഷീണം തീര്‍ക്കുക. അണ്ടര്‍ ഐ ക്രീം ഉപയോഗിക്കാനും മറക്കല്ലേ. 

അഞ്ച്...

മുഖചര്‍മ്മത്തില്‍ ചെയ്യാനുദ്ദേശിക്കുന്ന 'സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍' വിവാഹത്തിന് മൂന്ന് മാസം മുമ്പ് തന്നെ ചെയ്ത് തീര്‍ക്കുക. കെമിക്കല്‍ പീലിംഗ്, മൈക്രോനീഡിലിംഗ്, ലേസര്‍ ടോണിംഗ്, സ്‌കിന്‍ ബൂസ്‌റ്റേഴ്‌സ്, പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ, ഫില്ലേഴ്‌സ് എന്നിങ്ങനെയുള്ള ട്രീറ്റ്‌മെന്റുകളാണ് അധികപേരും ചെയ്യാറ്.

Also Read:- കത്രീനയുടെ ഈ സാരിയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'