രാവിലെ ഉണര്‍ന്നയുടന്‍ എന്തിനെക്കുറിച്ചാണ് ചിന്തിക്കാറ്? ഇതാ സര്‍വേ ഫലം...

Published : Apr 25, 2019, 09:50 PM IST
രാവിലെ ഉണര്‍ന്നയുടന്‍ എന്തിനെക്കുറിച്ചാണ് ചിന്തിക്കാറ്? ഇതാ സര്‍വേ ഫലം...

Synopsis

ഉണരുമ്പോഴുള്ള ചിന്തകളില്‍ മിക്കവാറും പേരിലും ചില സമാനതകളുണ്ടത്രേ! അമേരിക്കയില്‍ നടന്ന ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്

നമ്മള്‍ പല തരത്തിലുള്ള ചിന്തകളുമായാണ് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കാറ്. എന്നാല്‍ എഴുന്നേല്‍ക്കുന്നത് ഇതുമായി ബന്ധമുള്ള ചിന്തകളുമായിത്തന്നെ ആകണമെന്നില്ല. ഉണരുമ്പോഴുള്ള ചിന്തകളില്‍ മിക്കവാറും പേരിലും ചില സമാനതകളുണ്ടത്രേ!

അമേരിക്കയില്‍ നടന്ന ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതായത് ഭൂരിഭാഗം പേരും എഴുന്നേല്‍ക്കുന്നത് മൊബൈല്‍ ഫോണ്‍ തപ്പിക്കാണ്ടായിരിക്കുമത്രേ. ഇത് വളരെ അനാരോഗ്യകരമായ ഒരു പ്രവണതയാണെന്നും ഇത് കൂറേയധികം സമയം കൂടി നമ്മളെ കിടക്കയില്‍ തന്നെ തുടരാനേ പ്രേരിപ്പിക്കൂവെന്നും വിദഗ്ധര്‍ പറയുന്നു. 

അതേസമയം ചിന്തകള്‍ മറ്റ് പലതുമായിരിക്കും. ജോലിയെ കുറിച്ചോ പൈസയുണ്ടാക്കുന്നതിനെ കുറിച്ചോ ഓര്‍ത്താണത്രേ മിക്കവാറും പേരും രാവിലെ ഉണരുന്നത്. 56 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും പണത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് ഉറക്കമുണരുന്നുവെന്ന് സര്‍വേ വിലയിരുത്തുന്നു. 

ഇത് മാത്രമല്ല, രാവിലെ ഉറക്കമുണരുന്ന സമയമനുസരിച്ച് നമ്മുടെ ജീവിതം എത്തരത്തിലുള്ളതായിരിക്കുമെന്നും സര്‍വേ വിലയിരുത്തുന്നു. നേരത്തേ, അഞ്ച് മണിക്ക് ഉണരുന്ന ആളുകളാണത്രേ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്യുന്നവര്‍. ആറ് മണിക്ക് ഉണരുന്നവരാണെങ്കില്‍ ജോലിയില്‍ കൂടുതല്‍ തൃപ്തി കണ്ടെത്തുന്നവരത്രേ! 

കരിയറിനെക്കുറിച്ച് എഴുന്നേല്‍ക്കുന്നയുടന്‍ ചിന്തിക്കുന്നവരില്‍ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ജോലിക്കാരോ പൊതുമേഖലയിലെ ജോലിക്കാരോ ആയിരിക്കുമെന്നും സര്‍വേ അവകാശപ്പെടുന്നു. ഇവരെക്കഴിഞ്ഞാല്‍ കരിയറിനെപ്പറ്റി ആശങ്കപ്പെട്ട് ഉണരുന്നത് സാമ്പത്തികമേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. 

എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്നയുടന്‍ ആദ്യം ചെയ്യേണ്ടത്, ശരീരം സ്‌ട്രെച്ച് ചെയ്യലാണെന്നാണ് അമി കഡി എന്ന ഹാര്‍വാര്‍ഡ് സൈക്കോളജിസ്റ്റ് പറയുന്നത്. കാല്‍വിരല്‍ മുതല്‍ ശരീരത്തെ 'റിലാക്‌സ്' ചെയ്യിക്കണം. എങ്കിലേ ദിവസം മുഴുവന്‍ ഊര്‍ജസ്വലതയോടെ ഇരിക്കാനാകൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ