വെളുത്തിരുന്ന നായക്കുട്ടി എങ്ങനെ പച്ച നിറത്തിലായി? വൈറലായി ചിത്രം...

By Web TeamFirst Published Oct 6, 2020, 10:53 AM IST
Highlights

വെളുത്തിരുന്ന നായക്കുട്ടി എങ്ങനെ പച്ച നിറത്തിലായി എന്നാണ് ആളുകളുടെ സംശയം. പെയിന്റടിച്ചതോ ചായം പൂശിയതോ അല്ല. 

ഒരു മാസം മുന്‍പാണ് മഞ്ഞനിറത്തിലൊരു പൂച്ച സൈബര്‍ ലോകത്ത് വൈറലായത്. ഇപ്പോഴിതാ പച്ച നിറത്തിലൊരു നായയും. വെളുത്തിരുന്ന ഒരു നായക്കുട്ടി പെട്ടെന്ന് പച്ച നിറത്തിലായി മാറി. പച്ച നിറമുള്ള ഈ സുന്ദരന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ട്വിറ്ററിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. പച്ച നിറമുള്ള നായയോ? വെളുത്തിരുന്ന നായക്കുട്ടി എങ്ങനെ പച്ച നിറത്തിലായി തുടങ്ങിവയാണ് ആളുകളുടെ സംശയം. പെയിന്റടിച്ചതോ ചായം പൂശിയതോ അല്ല.

Latest Videos

പിന്നെയോ? കുറുമ്പന്‍ ഒന്ന് പുല്ലിൽ കിടന്ന് ഉരുണ്ടതാണ് ഈ മേക്കോവറിന് പിന്നിലെ കാര്യം. അരിഞ്ഞിട്ട പുല്ല് കണ്ടതും കൗതുകം തോന്നിയ നായക്കുട്ടി അതിന്റെ മേൽ കിടന്നുരുണ്ടു. എഴുന്നേറ്റപ്പോൾ ലുക്ക് മാറി, പച്ച നിറത്തിലായി. 

One white dog + wet freshly cut grass = 👇 pic.twitter.com/9mAPPHo1q8

— Wadey (@wilson_wadey)

 

എന്തായാലും ഈ കുസൃതി കുട്ടനെ സോഷ്യൽ മീഡിയയ്ക്ക് ഇഷ്ടമായി. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്‍റുകളും ലഭിക്കുകയും ചെയ്തു.

Also Read: മഞ്ഞപ്പൂച്ചയോ? അന്തം വിട്ട് സോഷ്യൽ മീഡിയ; സംഭവിച്ചത് ഒരബദ്ധം...

click me!